KeralaLatest NewsNews

കേന്ദ്രസഹകരണ വകുപ്പ് അമിത് ഷാ ഏറ്റെടുത്തതില്‍ സിപിഎം നേതാക്കളുടെ നെഞ്ചിടിപ്പ് വെറുതെയല്ല : ബിജെപി

'കരുവന്നൂര്‍ മോഡല്‍' എടുത്ത് കാണിച്ച് ബിജെപി

 

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടി തട്ടിപ്പില്‍ പ്രതികരിച്ച് ബിജെപി. കേന്ദ്രസഹകരണ വകുപ്പ് അമിത് ഷാ ഏറ്റെടുത്തതില്‍ സിപിഎം നേതാക്കളുടെ നെഞ്ചിടിപ്പ് വെറുതെയല്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ പുതിയ വകുപ്പ് സൃഷ്ടിക്കുകയും സഹകരണത്തില്‍ ഇടപെടുമെന്നും വ്യക്തമാക്കി കഴിഞ്ഞതോടെ അമിത് ഷായുടെ ആദ്യ ഇടപെടല്‍ കേരളത്തിലായിരിക്കുമെന്നാണ് സൂചന.

Read Also : ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍

സഹകരണ ബാങ്കുകളിലെത്തുന്ന നിക്ഷേപങ്ങള്‍ സിപിഎം നേതാക്കള്‍ ബിനാമി പേരുകളിലും വ്യാജ പേരുകളിലും വായ്പയെടുത്ത് കോടികളുടെ തട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരോപിക്കുകയാണ് ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതൃത്വം. കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് മിക്ക സഹകരണ ബാങ്കുകളിലും സിപിഎം നേതാക്കള്‍ നടത്തുന്നുണ്ടെന്നാണ് ആരോപണം. അമിത് ഷായ്ക്ക് പരാതി നല്‍കുന്നതിന് പിന്നില്‍ കേരളത്തിലെ ഇടപെടലിന് അവസരമൊരുക്കുകയാണ് ബിജെപി. ഇഡി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നാണ് സൂചന.

കേരളത്തില്‍ സഹകരണ ബാങ്കുകള്‍ മറയാക്കി സിപിഎം നേതാക്കള്‍ നടത്തുന്ന വന്‍ സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത്ഷായ്ക്ക് പരാതി നല്‍കുമെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്‍ അഡ്വ: കെ കെ അനീഷ് കുമാര്‍ വ്യക്തമാക്കി.

സിപിഎം നിയന്ത്രണത്തിലുള്ള തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നൂറ് കോടി രൂപയുടെ വായ്പാ തട്ടിപ്പില്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരേ ആധാരം പണയംവെച്ച് ഇരട്ടവായ്പ്പ തരപ്പെടുത്തിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് അതിഭീമമായ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരേയും മുന്‍ ജീവനക്കാര്‍ക്കെതിരേയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന് പരാതി ബിജെപി നല്‍കാനൊരുങ്ങുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button