Latest NewsNewsIndia

നാല് വർഷത്തിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 139 കുറ്റവാളികൾ : കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതെ യോഗി സർക്കാർ

2017 മാർച്ച് 30 മുതൽ ജൂൺ വരെയുള്ള കണക്കുകളാണ് ചീഫ് സെക്രട്ടറി പുറത്തുവിട്ടിരിക്കുന്നത്

ലക്‌നൗ : കഴിഞ്ഞ നാല് വർഷത്തിനിടെ ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളോടും, കുറ്റവാളികളോടും വിട്ടുവീഴ്ച ചെയ്യാതെ യോഗി സർക്കാർ. ഈ കാലയളവിൽ 139 കൊടും കുറ്റവാളികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി( ആഭ്യന്തരം) അവിനാശ് കുമാർ പറഞ്ഞു.

2017 മാർച്ച് 30 മുതൽ ജൂൺ വരെയുള്ള കണക്കുകളാണ് ചീഫ് സെക്രട്ടറി പുറത്തുവിട്ടിരിക്കുന്നത്. ഈ കാലയളവിലുണ്ടായ ഏറ്റുമുട്ടലിൽ 3,196 കുറ്റവാളികൾക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു. 13 പോലീസുകാർക്ക് ജീവൻ നഷ്ടമായി. 1,122 പോലീസുകാർക്ക് പരിക്കേറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also :  കോൺഗ്രസ് അധ്യക്ഷനും രാജിവെച്ച എട്ട് എം എല്‍ എമാരും കൂട്ടത്തോടെ ബിജെപിയിലേക്ക്

യോഗി സർക്കാർ അധികാരത്തിലേറിയത് മുതൽ 1,500 കോടി രൂപയുടെ അനധികൃത സ്വത്തുക്കളാണ് പിടിച്ചെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 1,300 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തത് കഴിഞ്ഞ ജനുവരിയിലാണ്. ഗുണ്ടാ നിയമ പ്രകാരം 13,7000 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 43,000 പേർ അറസ്റ്റിലായി. കുറ്റവാളി സംഘങ്ങൾക്കെതിരെയും, മാഫിയകൾക്കെതിരെയും കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് അവിനാശ് കുമാർ പറഞ്ഞു. കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button