KeralaNattuvarthaLatest NewsIndiaNews

ശർക്കര വാങ്ങുമ്പോൾ സൂക്ഷിക്കുക: വിപണിയില്‍ മറയൂര്‍ ശര്‍ക്കരയുടെ വ്യാജന്‍ വിലസുന്നു

മ​റ​യൂ​ര്‍: മധുരപ്രേമികൾ സൂക്ഷിക്കുക വിപണിയിൽ മറയൂർ ശർക്കരയുടെ വ്യാജൻ വിലസുന്നു. ത​മി​ഴ്​​നാ​ട്ടി​ല്‍​നി​ന്ന്​ മാ​യം ക​ല​ര്‍ന്ന ശ​ര്‍ക്ക​ര എ​ത്തി​ച്ച്‌​ മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര എ​ന്ന പേ​രി​ല്‍ വി​റ്റ​ഴി​ക്കു​ന്നുവെന്നാണ് പ​രാ​തി​. സംഭവത്തിൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്​ ന​ട​പ​ടി തു​ട​ങ്ങിയിട്ടുണ്ട്. എ​റ​ണാ​കു​ളം ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ പി.​ജെ. വ​ര്‍ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​സം​ഘം മ​റ​യൂ​ര്‍ മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ര​ണ്ടി​ട​ങ്ങ​ളി​ല്‍നി​ന്ന്​ വ്യാ​​ജ​നെ ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

Also Read:പാൽ തിളച്ചു പോകാതിരിക്കാൻ ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാം

തൊ​ടു​പു​ഴ​യി​ല്‍ മാ​സ​ങ്ങ​ള്‍ക്കു​മു​ൻപ് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്​ ക​ട​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​ജ​നെ ക​ണ്ടെ​ത്തി ക​ട​യു​ട​മ​ക​ള്‍ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. അതിന് പിറകെയാണ് വീണ്ടും പരാതിയും അന്വേഷണവും നടന്നത്.

മറയൂർ ശർക്കരയ്ക്ക് കേരളത്തിളടക്കം വലിയ മാർക്കറ്റാണ് നിലവിലുള്ളത്. ഗു​ണ​മേ​ന്മ​യി​ല്‍ ഒ​ന്നാ​മ​താ​യ മ​റ​യൂ​ര്‍ ശ​ര്‍ക്ക​രയ്ക്ക് പ​ക​രം രാ​സ​വ​സ്തു ക​ല​ര്‍ന്ന തമിഴ്നാ​ട് ശ​ര്‍ക്ക​രയാണ് വിപണിയിൽ ഇപ്പോൾ സുലഭമായിരിക്കുന്നത്. വ്യാ​ജ ശ​ര്‍ക്ക​ര​യു​ടെ വരവ് വർധിച്ചതോടെ മ​റ​യൂ​രി​ലെ ശ​ര്‍ക്ക​ര ഉ​ല്‍പാ​ദ​ക​ർ ദുരിതത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button