Latest NewsNewsIndia

ഐഎസ്ആർഒ ചാരക്കേസ്: ആർബി ശ്രീകുമാറിന്റെ അറസ്റ്റ് കോടതി തടഞ്ഞു

അഹമ്മദാബാദ്: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. ഗുജറാത്ത് ഹൈക്കോടതിയാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞത്.

Read Also: ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ പെരുന്നാള്‍ ആശംസകളുമായി വി.ഡി.സതീശൻ

കേസിൽ അറസ്റ്റ് ഒഴിവാക്കാൻ വേണ്ടി ശ്രീകുമാർ ഗുജറാത്ത് ഹൈക്കോടതിയിൽ ട്രാൻസിറ്റ് ബെയിൽ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം. വിശദമായ വാദത്തിനായി കേസ് ഈ മാസം 28 ലേക്ക് മാറ്റി. അതു വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

Read Also: മന്ത്രിയുടെ ഇടപെടൽ വിവാദമായി: സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button