Latest NewsNewsIndia

സ്വയം ക്ഷയിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കാതെ ബിജെപിയെ കുറിച്ചുള്ള ആശങ്കയിലാണ് കോൺഗ്രസ് : പരിഹസിച്ച് പ്രധാനമന്ത്രി

സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ യഥാർഥ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധികാരത്തിലെത്തിയത് കോൺഗ്രസിന് ഇതുവരെ ദഹിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി എംപിമാരുടെ യോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ യഥാർഥ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു. ശൂന്യമായ അവസ്ഥയിൽ അവിടെ പ്രതിപക്ഷം നുണകൾ നിറയ്ക്കുമെന്നും ഉത്തരവാദിത്തമില്ലാതെയും നിർഭാഗ്യകരമായുമാണ് കോൺഗ്രസ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read Also  :  പാര്‍ട്ടിയില്‍ ശുദ്ധീകരണത്തിനൊരുങ്ങി സിപിഎം : പ്രധാന എതിരാളിയായ ബിജെപിയുടെ ജനസമ്മതി തടയുക ലക്ഷ്യം

രാജ്യത്ത് വാക്സീൻ ക്ഷാമമില്ല, പക്ഷേ, അതു മറച്ചുവച്ച് കോൺഗ്രസ് മനപൂർവം പ്രചാരണം നടത്തുന്നു. അതിൽ ആശങ്കപ്പെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഡൽഹിയിൽപ്പോലും 20 ശതമാനത്തോളം മുൻനിര പ്രവർത്തകർ വാക്സീൻ എടുത്തിട്ടില്ല. അധികാരത്തിനുവേണ്ടിയുള്ളവരാണ് തങ്ങളെന്നാണ് കോൺഗ്രസിന്റെ ചിന്ത. ജനവിധി എതിരാണെന്ന് അവർ ചിന്തിക്കുന്നില്ല. സ്വയം ക്ഷയിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കാതെ നമ്മളെക്കുറിച്ചുള്ള ആശങ്കയിലാണ് അവരെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button