KeralaLatest NewsNews

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിരവധി ഒഴിവുകൾ. ക്ലസ്റ്റര്‍ ഫസിലിറ്റേഷന്‍ പ്രോജക്ടിന്റെ ഭാഗമായി സ്‌റ്റേറ്റ് പ്രോജക്‌ട് ഓഫിസര്‍ ജി.ഐ.എസ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Read Also : കൊച്ചിയിലെ ഷോറൂമുകളില്‍ നിന്ന് ബൈക്ക് മോഷണം : അതിഥി തൊഴിലാളി പിടിയിൽ  

യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ www.nregs.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18- 45 വയസ് ആണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകള്‍ പരിഗണിക്കില്ല.

അപേക്ഷകള്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍, അഞ്ചാംനില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം, പിന്‍695 003 എന്ന വിലാസത്തില്‍ ലഭിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button