KeralaCinemaMollywoodLatest NewsNewsEntertainment

നിമിഷക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത് ഗ്രേറ്റ് ഇന്ത്യൻ കിച്ചണ് ശേഷം, നടിയുടെ നിലപാടും കാരണമായി: കുറിപ്പ്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നിമിഷ സജയൻ. ആദ്യകാലങ്ങളിൽ അധികം ആരാലും ശ്രദ്ധിക്കാതെ മുന്നോട്ട് പോയിരുന്ന താരം ‘ചോല’ എന്ന ചിത്രത്തിലൂടെയാണ് പലരുടെയും ലിസ്റ്റിലെ ‘മികച്ച നടി’ എന്ന കാറ്റഗറിയിലേക്ക് എത്തപ്പെട്ടത്. പിന്നീട് നിമിഷ തിരഞ്ഞെടുത്ത സിനിമകളെല്ലാം കാലിക പ്രസക്തി ഉള്ളവയായിരുന്നു. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ മുതൽ ‘മാലിക്ക്’ വരെ എത്തിനിൽക്കുമ്പോൾ നിമിഷയെ കുറിച്ച് ആരാധകരും വിമർശകരും ഒരുപോലെ പറയുന്നത് ‘നിമിഷയുടെ നിസംഗ ഭാവ’ത്തെ കുറിച്ചാണ്.

മാലിക്കിലെ അഭിനയത്തിനു പിന്നാലെ നിമിഷയെ പരിഹസിച്ചും ട്രോളുമായും നിരവധി പേര് രംഗത്ത് വന്നിരുന്നു. എന്നാൽ, നിമിഷക്കെതിരെ സൈബർ ആക്രമണവും ലുക്ക് ഇല്ല, ഒരേ ഭാവം ആണെന്നുള്ള കളിയാക്കലുകൾ ഒക്കെ തുടങ്ങിയത് ജിയോ ബേബിയുടെ ‘മഹത്തായ ഇന്ത്യൻ അടുക്കള’ എന്ന പടം ഇറങ്ങിയത് ശേഷം ആണെന്ന കണ്ടെത്തലിലാണ് സോഷ്യൽ മീഡിയ. ‘ആ സിനിമയിൽ അവസാനം നിമിഷ ഒഴിച്ച വെള്ളം പലരുടെയും മുഖത്ത് നിന്ന് ഇപ്പോഴും പോയിട്ടില്ലെന്നു മാത്രം അല്ല, നല്ല വണ്ണം പൊള്ളുകയും ചെയ്തിട്ടുണ്ട്’ എന്നാണു സിനിമ ഗ്രൂപ്പുകളിലെ ചർച്ചാ വിഷയം.

Also Read:ഭിന്നശേഷിക്കാരുടെ ഫണ്ട് അഴിമതി: കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ ഭാര്യ ലൂയിസിനെതിരെ ജാമ്യമില്ലാ വാറണ്ട്

ഏത് ദുര്‍ഘട ഘട്ടത്തിലും പൊട്ടിച്ചിരിച്ച് അമ്മൂമ്മക്കിളി വായാടീ എന്നു പാടി ഓടിച്ചാടി വരാന്‍ പ്രിയദര്‍ശന്‍ സിനിമയായ ചന്ദ്രലേഖയിലെ ലേഖയായ പൂജാ ബന്ദ്രയല്ലല്ലോ മഹേഷ് നാരായണന്റെ മാലിക്കിലെ റോസ്‌ലിനായ നിമിഷ സജയന്‍ എന്ന രജിത് ലീല രവിന്ദ്രന്റെ കമന്റും ശ്രദ്ധേയമാകുന്നു. വളരെ മികച്ച അഭിനേത്രിയും, കഥാപാത്രം ആവശ്യപ്പെടുന്ന ഭാവങ്ങൾ തിരശീലയിൽ ദൃശ്യമാക്കുന്ന നടിയുമാണ് നിമിഷയെന്നാണ് യുവാവ് കുറിക്കുന്നത്. ഭർത്താവിന്റെ ജീവൻ അപകടത്തിലാണെന്നതിൽ ആശങ്കപ്പെട്ട് ആഘോഷങ്ങൾക്കിടയിൽ ചുമരും ചാരി നിൽക്കുമ്പോളുള്ള ഭാര്യയുടെ മുഖം വലിഞ്ഞു മുറുകിയതാകുന്നതിൽ എന്ത് അസ്വാഭാവികത എന്നാണു ഇദ്ദേഹം ചോദിക്കുന്നത്.

നിമിഷയുടെ കഥാപാത്രങ്ങളൊന്നും തന്നെ ചിരിക്കുന്നില്ല, ഇവരെ സ്‌ക്രീനില്‍ കാണുമ്പോഴേ സങ്കടം വരും തുടങ്ങിയ അഭിപ്രായമാണ് നിമിഷയെ കുറിച്ച് അടുത്തിടെയായി ഉയർന്നു കേൾക്കുന്നത്. നിമിഷയ്ക്ക് നേരെ ഇത്തരം വിമർശനങ്ങൾ ഉയരുന്നത് ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിന് ശേഷമാണെന്നാണ് ചിലരുടെ കണ്ടെത്തൽ. ഇതോടൊപ്പം, നിമിഷയുടെ ചില നിലപാടുകളും ഈ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

Also Read:തിരുവനന്തപുരത്ത് യുവാവ് തലയ്ക്കടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍

അതേസമയം, സിനിമ പാരഡിസോ ക്ലബിലെ ഈ പോസ്റ്റിനെ പ്രതികൂലിച്ചും നിരവധി പേര് രംഗത്തുണ്ട്. ‘മോഹൻലാൽ ഒക്കെ വണ്ണത്തിന്റെ പേരിൽ ഇത്രെയും ബോഡി ഷൈമിങ് ൽ പെടുന്ന ഈ നാട്ടിൽ പല്ല് വേദന വന്നിട്ട് നീര് വച്ച മുഖവും ആയി അഭിനയിക്കുന്ന ഇവളെ കുറച്ച് കുറ്റം പറഞ്ഞാൽ അത് സൈബർ അറ്റാക്ക് ല്ലേ’ എന്നാണു ഒരാൾ ചോദിക്കുന്നത്. ‘അതെന്താണ് വിമർശിക്കാൻ പാടില്ലേ? അതെങ്ങനെയാണ് സൈബർ ആക്രമണം ആകുന്നത്? അവരുടെ അഭിനയം ഇഷ്ടമാണ് പക്ഷേ ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ എങ്ങനെയാണ് best എന്നൊക്കെ പറയാൻ പറ്റുന്നത്, വ്യത്യസ്തമായ വേഷങ്ങൾ ചെയ്യട്ടെ എന്നാലല്ലേ ഒരാളുടെ റേഞ്ച് മനസ്സിലാകൂ’ എന്നാണു മറ്റൊരാളുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button