Latest NewsNewsIndiaMobile PhoneTechnology

പേര് മാറ്റി പുതിയ രൂപത്തിൽ ടിക് ടോക്ക് വീണ്ടും ഇന്ത്യയിലേക്ക്

ന്യൂഡൽഹി : ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്പ് ടിക് ടോക്ക് പേര് തിരുത്തി വീണ്ടും തിരിച്ചുവരാനൊരുങ്ങുന്നതായി സൂചന. TikTok ന് പകരം രണ്ട് സി കൂട്ടി TickTock എന്ന പേരിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ടിക്ക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സ് പുതിയ ട്രേഡ് മാര്‍ക്കിനുള്ള അപേക്ഷ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Read Also : ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍  

ഇതുസംബന്ധിച്ച് കമ്പനിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നിരുന്നാലും, പുതിയ ഐടി നിയമങ്ങൾ നിലവിൽ വന്നതിനുശേഷം ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് ബൈറ്റ്ഡാൻസ് സോഴ്സിനെ ഉദ്ധരിച്ച് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഈ മാസം ആദ്യമാണ് TickTock എന്ന പേരിനായി ഒരു ട്രേഡ്മാര്‍ക്ക് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്സ്, ഡിസൈന്‍സ്, ട്രേഡ്മാര്‍ക്ക് എന്നിവയില്‍ ബൈറ്റ് ഡാന്‍സ് അപേക്ഷ സമര്‍പ്പിച്ചതെന്നാണ് ടിപ്പ്സ്റ്റര്‍ മുകുള്‍ ശര്‍മ ട്വിറ്ററില്‍ കുറിച്ചത്.

ടിക് ടോക്കിന്റെ നിരോധനത്തിനുശേഷം, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങിയ നിരവധി ടെക് കമ്ബനികള്‍ അവരുടെ സ്വന്തം ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമുകള്‍ റീല്‍സ്, ഷോര്‍ട്ട്സ്, സ്പോട്ട്ലൈറ്റ് എന്നിങ്ങനെയുള്ള പേരുകളില്‍ അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button