KeralaLatest NewsIndiaNewsInternational

ഹിമാലയൻ അതിർത്തിയിൽ ചൈനീസ് സൈനിക നീക്കം: നിയന്ത്രണരേഖയിൽ ഇന്ത്യ സൈന്യത്തെ വിന്യസിച്ചു

ഗാൽവാൻ താഴ്‌വരയിൽ നിന്നും പിന്മാറിയശേഷവും ചൈനയുടെ നീക്കത്തെ അതീവ ജാഗ്രതയോടെ ഇന്ത്യ നിരീക്ഷിക്കുണ്ട്

ലഡാക്: ഹിമാലയൻ അതിർത്തി മേഖലയിൽ ചൈനീസ് സൈനിക നീക്കം കണ്ടെത്തിയതായി വിവരം. ഉത്തരാഖണ്ഡിലെ ബാരാഹോട്ടി മേഖലയിൽ നിയന്ത്രണരേഖയ്‌ക്കടുത്താണ് ചൈനയുടെ നീക്കം ഇന്ത്യൻ സൈന്യത്തിന്റെ ഡ്രോണുകളുടെ ശ്രദ്ധയിൽപെട്ടത്.

ഗാൽവാൻ താഴ്‌വരയിൽ നിന്നും പിന്മാറിയശേഷവും ചൈനയുടെ നീക്കത്തെ അതീവ ജാഗ്രതയോടെ ഇന്ത്യ നിരീക്ഷിക്കുണ്ട്. ഇതിനിടയിലാണ് അതിർത്തിയിലെ നീക്കം സൈന്യത്തിന്റെ ശ്രദ്ധയിൽപെട്ടത്.

ചൈനയുടെ 35 സൈനികരടങ്ങുന്ന നിരയാണ് അതിർത്തിയിൽ തമ്പടിച്ചിട്ടുള്ളത്. ബാരാഹോട്ടി മേഖലയിൽ ചൈനയുടെ വ്യോമതാവളവും ഇന്ത്യൻ സൈന്യം കണ്ടെത്തി. അതിർത്തിയിൽ ചൈനയുടെ സൈനിക വിഭാഗം പരിശീലനം നടത്തുന്നതാണ് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ കണ്ടെത്തിയത്.

ഇതോടെ, പ്രതിരോധം ശക്തമാക്കി ഇന്ത്യ നിയന്ത്രണരേഖയിലേക്ക് സൈന്യത്തെ വിന്യസിച്ചു. ചിൻയാലിസൗന്ദ് വ്യോമതാവളത്തിൽ എ.എൻ-32 വിമാനങ്ങൾ ഇന്ത്യ എത്തിച്ചതായും ചിനൂക്ക് ഹെലികോപ്റ്റർ വ്യൂഹം സജ്ജമാക്കിയതായും സൈന്യം വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button