Latest NewsKeralaNews

ഓഫീസിനുള്ളിൽ കയറി ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞ് കെ.എസ്.യു: സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം

കൊല്ലം ടി.കെ.എം എന്‍ജിനീയറിംഗ് കോളജിലും പൊലീസ് കെ.എസ്.യു പ്രവർത്തകർക്ക് നേരെ ലാത്തിവീശി

തിരുവനന്തപുരം : സംസ്ഥാനത്തെ സാങ്കേതിക സർവകലാശാല പരീക്ഷ ബഹിഷ്ക്കരിച്ച് കെ.എസ്.യു പ്രതിഷേധം. ശ്രീകാര്യം സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിലെ ഓഫീസിനുള്ളിൽ കയറി കെ.എസ്.യു പ്രവർത്തകർ ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കൊല്ലം ടി.കെ.എം എന്‍ജിനീയറിംഗ് കോളജിലും പൊലീസ് കെ.എസ്.യു പ്രവർത്തകർക്ക് നേരെ ലാത്തിവീശി. ലാത്തി ചാർജിൽ തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ് കോളജുകളിലും കെ.എസ്.യുവിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടക്കുകയാണ്.പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സംരക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Read Also  :  പെട്രോൾ മണമുള്ള പെർഫ്യൂം അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്

നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റമില്ലാതെ ഇന്ന് നടക്കുമെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. വിദ്യാർത്ഥികള്‍ക്ക് സൗകര്യപ്രദമായി പരീക്ഷ എഴുതാനായുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button