KeralaNattuvarthaLatest NewsNewsIndia

106 ആം വയസിൽ തുല്യതാ പരീക്ഷ ജയിച്ച് പ്രധാനമന്ത്രി വരെ പ്രശംസിച്ച ഭാഗീരഥി അമ്മ ഇനി ഓർമ്മ മാത്രം

കൊല്ലം: വാർത്തകളിൽ താരമായ ഭാഗീരഥി അമ്മ ഓർമ്മയായി. 106ാം വയസില്‍ നാലാം ക്ലാസ്​ തുല്യതപരീക്ഷ പാസായി വാര്‍ത്തകളില്‍ ഇടംപിടിച്ച കൊല്ലം സ്വദേശിനിയാണ് ഭാഗീരഥി അമ്മ. സോഷ്യൽ മീഡിയകളിലെല്ലാം ഭാഗീരഥി അമ്മ താരമായിരുന്നു. പ്രായത്തെ തോൽപ്പിച്ച കരുത്തിൽ അവർ സമൂഹത്തിനു നൽകിയത് വലിയ ഒരു ആത്മവിശ്വാസം തന്നെയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി ശാരീരിക അവശതക​ളെ തുടര്‍ന്ന്​ ചികിത്സയിലായിരുന്ന ഭാഗീരഥി അമ്മ കഴിഞ്ഞ ദിവസം രാത്രി പ്രാകുളത്തെ വസതിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്.

Also Read:ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യൻ ഹോക്കി ടീമിന് തോൽവി

നാലാം ക്ലാസ്സ് വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കീബാത്തില്‍ ഭാഗീരഥി അമ്മയെ കുറിച്ച്‌​ പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്​തിരുന്നു. സംസ്ഥാന സാക്ഷരതാമിഷന്‍റെ നാലാതരം തുല്യതാ പരീക്ഷയെഴുതിയാണ്​ ഭാഗീരഥി അമ്മ താരമായി മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button