KeralaLatest NewsNews

‘വിവരം ശേഖരിച്ചു വരുന്നു’ വെന്നു മുഖ്യമന്ത്രി: കയ്യാങ്കളി കേസിൽ ഉത്തരംമുട്ടി മുഖ്യമന്ത്രി

22 ജൂലായ് 2021ന് സഭയില്‍ നല്‍കിയിരിക്കുന്ന മറുപടിയിലാണ് ഇത്തരമൊരു പ്രതികരണം

തിരുവനന്തപുരം: യുഡിഎഫിന്റെ അധികാരസമയത്ത് ഇടതുപക്ഷം നിയമസഭയിൽ നടത്തിയ കെെയാങ്കളിക്കേസ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാർ കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി.

പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ പി.ടി. തോമസ്, അന്‍വര്‍ സാദത്ത്, സി.ആര്‍. മഹേഷ് എന്നിവര്‍ ഉന്നയിച്ച അഞ്ച് ചോദ്യങ്ങള്‍ക്കും ‘വിവരം ശേഖരിച്ചു വരുന്നു’ എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

read also: സർക്കാരിന്റെ കള്ളക്കളി പുറത്തുവരുമെന്ന് ഭയക്കുന്നതിനാലാണ് ജയതിലകനെ ഇപ്പോഴും സംരക്ഷിക്കുന്നത്: ആരോപണങ്ങളുമായി വിഡി സതീശൻ

22 ജൂലായ് 2021ന് സഭയില്‍ നല്‍കിയിരിക്കുന്ന മറുപടിയിലാണ് ഇത്തരമൊരു പ്രതികരണം ഉളളത്. നേതാക്കന്മാരുടെ ചോദ്യങ്ങള്‍ ഇങ്ങനെ..

(എ) 2015 മാര്‍ച്ച്‌ 13‌ന് നിയമസഭയില്‍ നടന്ന അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ മന്ത്രിയും രണ്ടു മുന്‍ മന്ത്രിമാരും രണ്ട് മുന്‍ സാമാജികരും വിചാരണ നേരിടണമെന്ന ഹെെക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം തേടിയിരുന്നോ

(ബി) എങ്കില്‍ പ്രസ്തുത കേസില്‍ ലഭിച്ച നിയമോപദേശം എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ

(സി) പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നത് തടയാന്‍ നിയമ നിര്‍മ്മാണം നടത്തിയ സഭയിലെ അംഗങ്ങള്‍ തന്നെ അത് ലംഘിക്കുന്നത് കുറ്റകരമാണെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ

(ഡി) നിയമസഭയില്‍ നടന്ന ഒരു ക്രിമിനല്‍ നടപടിയുടെ കേസ് എഴുതിത്തള്ളുന്നത് ഇത്തരം അക്രമസംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇടയാകുമെന്ന് വിലയിരുത്തുന്നുണ്ടോ

(ഇ) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നവരെ സംരക്ഷിക്കുന്നതിനായി രാജ്യത്തെ പ്രമുഖരായ അഭിഭാഷകരെ കോടികള്‍ മുടക്കി കോടതിയില്‍ ഹാജരാക്കുന്ന പ്രവണത സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമാണോയെന്ന് വ്യക്തമാക്കുമോ?

എം.എല്‍.എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പരാക്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വാക്കാലുളള നിരീക്ഷണം. ഇതിനിടയിലാണ് കെെയാങ്കളി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ‘വിവരം ശേഖരിച്ചു വരുന്നു’ എന്ന മറുപടി മുഖ്യമന്ത്രി സഭയില്‍ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button