NattuvarthaLatest NewsKeralaCarsNewsIndiaAutomobile

10 ലക്ഷത്തില്‍ താഴെ വിലയിൽ ആദ്യ ഇലക്ട്രിക് കാറുമായി മാരുതി സുസുക്കി

വാഗണ്‍ആറിന്റെ ഇലക്ട്രിക് മോഡലായിരിക്കും ഇന്ത്യയില്‍ എത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ എന്നായിരുന്നു മാരുതി സുസുക്കിയുടെ ആദ്യ പ്രഖ്യാപനം

ഡൽഹി: 10 ലക്ഷത്തില്‍ താഴെ വിലയിൽ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം പ്രഖ്യാപിച്ച് മാരുതി സുസുക്കി. സുസുക്കിയുടെ ഇന്ത്യയിലെ സ്വാധീനം കണക്കിലെടുത്ത് ഇന്ത്യയില്‍ ആയിരിക്കും സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം എത്തുകയെന്നാണ് ലഭ്യമായ വിവരം. പിന്നാലെ ജപ്പാനിലും പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളിലും ഇലക്ട്രിക് വാഹനം എത്തിക്കുമെന്നാണ് സൂചന.

കോംപാക്ട് ശ്രേണിയിലെത്തുന്ന ഈ ഇലക്ട്രിക് വാഹനം നിലവില്‍ വിപണിയില്‍ ലഭ്യമായ ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ വിലയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ട്. 13,700 ഡോളറാണ് പ്രതീക്ഷിക്കുന്ന വില. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങൾക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡി കുറച്ച് 10 ലക്ഷത്തില്‍ താഴെ ഈ വാഹനം ലഭ്യമാകും.

അതേസമയം, വാഗണ്‍ആറിന്റെ ഇലക്ട്രിക് മോഡലായിരിക്കും ഇന്ത്യയില്‍ എത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ എന്നായിരുന്നു മാരുതി സുസുക്കിയുടെ ആദ്യ പ്രഖ്യാപനം. ഇതിനായി ഈ വാഹനം പലതവണ പരീക്ഷണയോട്ടം നടത്തിയിരുന്നെങ്കിലും ഇലക്ട്രിക് വാഹനം എത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് അപര്യാപ്തമാണെന്ന വിലയിരുത്തലിൽ മാരുതി പദ്ധതി നിർത്തിവെയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button