KeralaLatest NewsNews

ശശീന്ദ്രൻ തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാൽ മന്ത്രിസ്ഥാനത്ത് നിന്നും നീക്കം ചെയ്യും: പി സി ചാക്കോ

കോട്ടയം: പീഡന പരാതി ഒതുക്കിതീർക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് എ കെ ശശീന്ദ്രനെതിരെ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ. എ.കെ. ശശീന്ദ്രൻ തെറ്റു ചെയ്‌തെന്ന് കണ്ടെത്തിയാൽ മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് പ്രസ്‌ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിലായിരുന്നു പി സി ചാക്കോയുടെ പ്രതികരണം.

Read Also: റായ്ഗഡിലെ മണ്ണിടിച്ചിൽ: മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പ്രാദേശികമായി ഉണ്ടായ തർക്കങ്ങളാണ് വിവാദം ആളിക്കത്തുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പീഡന വിഷയത്തിൽ എൻ.സി.പിക്ക് ഉറച്ച നിലപാടാണ് ഉള്ളത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന നടപടി ഒരു കാരണവശാലും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. പോലീസ് അന്വേഷണം കൃത്യമായി നടക്കണമെന്ന് അഭിപ്രായമാണുള്ളതെന്നും നീതിപൂർവമായ അന്വേഷണം ഉണ്ടാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം വിശദമാക്കി. അന്വേഷണത്തിന് ശേഷം തുടർ നടപടികളെക്കുറിച്ച് ആലോചിക്കാമെന്നും പി സി ചാക്കോ പ്രതികരിച്ചു.

പെൺകുട്ടിയുടെ പിതാവ് പീഡന ശ്രമത്തെ കുറിച്ച് പറഞ്ഞിട്ടും ശശീന്ദ്രൻ എന്തുകൊണ്ടാണ് ഈ കാര്യം പൊലീസിനെ അറിയിക്കാതിരുന്നത് എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പി സി ചാക്കോ വ്യക്തമായ ഉത്തരം നൽകിയില്ല. എൻ.സി.പി സംസ്ഥാന നേതൃത്വത്തിനും ശശീന്ദ്രനും ഈ വിവാദത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് പി സി ചാക്കോ വിശദീകരിക്കുന്നത്.

Read Also: വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം, അറസ്റ്റിലായത് മുമ്പ് ആദ്യരാത്രി കാണാൻ ഒളിച്ചിരുന്ന 47കാരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button