Latest NewsKeralaNewsCrime

ഒമ്പത് വയസുകാരിയെ ലൈംഗികമായിപീഡിപ്പിച്ചു: 59-കാരൻ അറസ്റ്റിൽ

കഴിഞ്ഞ മെയില്‍ പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്​ പൊലീസ്​ കേസ്

മാന്നാര്‍ : ഒമ്പത് വയസുകാരിയെ ലൈംഗികമായിപീഡിപ്പിച്ച കേസില്‍ പ്രതിയായ മധ്യവയസ്​കന്‍ പിടിയില്‍. മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര വൈദ്യന്‍ കോളനിയില്‍ അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന്‍ (59) നെയാണ് പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. പോക്സോ നിയമപ്രകാരമാണ്​ ​കേസെടുത്തിരിക്കുന്നത്​.

കഴിഞ്ഞ മെയില്‍ പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്​ പൊലീസ്​ കേസ്​. മാന്നാര്‍ പൊലീസ് എസ്.എച്ച്‌.ഒ ജി. സുരേഷ് കുമാര്‍, എസ്.ഐ. മാരായ കെ. സുനുമോന്‍, അരുണ്‍ കുമാര്‍, ശ്രീകുമാര്‍, സീനിയര്‍ സി.പി.ഒ ബിന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button