COVID 19Latest NewsKeralaNattuvarthaNews

ഒരു ദിവസം കൊണ്ട് നാലര ലക്ഷം പേര്‍ക്ക് വാക്സിൻ നല്‍കി: റെക്കോർഡിട്ട് കേരളം

കൂടുതല്‍ വാക്സിൻ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്സിനേഷന്‍ അനിശ്ചിതത്വത്തിലാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 4,53,339 പേര്‍ക്ക് വാക്സിൻ നല്‍കിയതായി വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്സിൻ നല്‍കുന്നത്. ഇന്ന് വന്ന 38,860 ഡോസ് കോവാക്സിൻ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം വാക്സിൻ മാത്രമാണു സ്റ്റോക്കുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച കൂടുതല്‍ വാക്സിൻ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും വീണാ ജോർജ് പറഞ്ഞു.

മികച്ച രീതിയില്‍ വാക്സിൻ നല്‍കുന്ന സംസ്ഥാനമാണു കേരളമെന്നും 10 ലക്ഷം വാക്സിൻ പൂഴ്ത്തി വച്ചിരിക്കുന്നു എന്ന പ്രചാരണത്തിന്റെ പൊള്ളത്തരം ഇതോടെ വെളിയിൽ വന്നതായും മന്ത്രി പറഞ്ഞു. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ വാക്സിനേഷനെന്നും സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്സിനേഷന്‍ 100 ശതമാനത്തിലെത്തിച്ചുവെന്നും വീണാ ജോർജ് കൂറാട്ടിച്ചേർത്തു. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളില്‍ വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നു സംസ്ഥാനം തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button