KeralaLatest News

‘നാട്ടില്‍ പന്തല്‍ പണിയും തെങ്ങ് കയറ്റവുമായി നടന്നിരുന്ന യുവാവ് ഐഎസിൽ’ വൃദ്ധരായ മാതാപിതാക്കളെ തേടിയെത്തിയത് മരണവാർത്ത

നാട്ടുകാരനും സൈഫുദ്ദീന്റെ സുഹൃത്തുമായിരുന്ന മാട്ടാന്‍ സലീമാണ് ദുബായിലേക്കും പിന്നീട് ഐ.എസ് ആശയത്തിലേക്കും മകനെ കൊണ്ടുചാടിച്ചതെന്നാണ് കുടുംബം വിശ്വസിക്കുന്നത്.

മലപ്പുറം: സിറിയയിലേക്ക് മതപഠനത്തിനെന്ന് പറഞ്ഞ് പോയി ഐ.എസില്‍ ചേരുകയും പിന്നീട് അഫ്ഗാനിസ്ഥാനില്‍ വെച്ച്‌ കൊല്ലപ്പെട്ടതായി വിവരം ലഭിക്കുകയും ചെയ്ത യുവാവിന്റെ വൃദ്ധരായ മാതാപിതാക്കൾ ഇന്ന് ജീവിക്കുന്നത് പത്തിരിയും ചപ്പാത്തിയും ഉണ്ടാക്കി വിറ്റ്. മലപ്പുറം കോട്ടയ്ക്കല്‍ പൂക്കിപ്പറമ്പ് സ്വദേശി സൈഫുദ്ദീന്‍(32) ആയിരുന്നു മതപഠനത്തിനായി സിറിയയിലേക്ക് പോയത്. സൈഫുദ്ദീന്‍ നാട്ടിലായിരുന്നപ്പോള്‍ തെങ്ങ് കയറാനുപയോഗിച്ചു തെങ്ങുകയറ്റ യന്ത്രം ഇപ്പോഴും വീട്ടില്‍ തുരുമ്പെടുത്ത നിലയിലുണ്ട്.

മകന്‍ മരണപ്പെട്ടതായി പറയപ്പെടുന്നുണ്ടെങ്കിലും ഇന്നോ നാളെയോ അവന്‍ തങ്ങളെ കാണാനെത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് 65കാരനായ പിതാവ് മുഹമ്മദ്കുട്ടിയും മാതാവ് ഖദീജയും. സൈഫുദ്ദീന്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്ന 2019ല്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും കേരളാ പൊലീസിന് വിവരം ലഭിച്ചത്. എന്നാല്‍ യുവാവ് മരണപ്പെട്ടുവെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളില്‍നിന്നും വിവരം ലഭിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസും സൈഫുദ്ദീന്റെ പിതാവും പറയുന്നു.

സൈഫുദ്ദീന്‍ ദുബായിയില്‍ പോയ ശേഷം രണ്ടു തവണ മൂത്തസഹോദരിക്ക് ഫോണ്‍ വിളിച്ചിരുന്നു. ഈ ഫോണ്‍വിളികളില്‍ ഐ.എസ് ചതിയില്‍പ്പെട്ടതായ വിവരങ്ങള്‍ പറഞ്ഞിരുന്നുവെന്നുമാണ് പിതാവ് കുഞ്ഞഹമ്മദ്കുട്ടി പ്രതികരിക്കുന്നത്. കൂലിവേല ചെയ്താണെങ്കിലും കുടുംബം നോക്കിയിരുന്നതും സൈഫുദ്ദീന്‍ തന്നെയായിരുന്നു. നാട്ടില്‍ തെങ്ങ് കയറ്റംപഠിക്കാനും ഇടക്ക് തേങ്ങയിടാനും സൈഫുദ്ദീന്‍ പോയിരുന്നു. സൈഫുദ്ദീന്‍ ആദ്യം പോയത് സൗദിയിലേക്കാണ്. അവിടെ ചായമക്കാനിയിലായിരുന്നു ജോലി. തുടര്‍ന്ന് രണ്ടുവര്‍ഷം അവിടെ ജോലിചെയ്തു.

ഇതിനിടയില്‍ ചില സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കടയിട്ടു. ആദ്യമെല്ലാം നല്ല രീതിയില്‍ കച്ചവടം നടന്നിരുന്നെങ്കിലും പിന്നീട് മോശമായി. ഇതോടെ വിസ റദ്ദാക്കി നാട്ടിലേക്കുവരികയായിരുന്നു. പിന്നീടാണ് ദുബായിലേക്ക് പോയത്. യു.എ.ഇ. വഴിയാണു സൈഫുദ്ദീന്‍ അഫ്ഗാനിലെത്തിയതെന്നു രഹസ്യാന്വേഷണവിഭാഗം പറയുന്നു.

നാട്ടുകാരനും സൈഫുദ്ദീന്റെ സുഹൃത്തുമായിരുന്ന മാട്ടാന്‍ സലീമാണ് ദുബായിലേക്കും പിന്നീട് ഐ.എസ് ആശയത്തിലേക്കും മകനെ കൊണ്ടുചാടിച്ചതെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇതിന്റെ യാഥാര്‍ഥ്യം പുറത്തുകാണ്ടുവരണമെന്നും സൈഫുദ്ദീന്‍ സൗമനും, സല്‍സ്വഭാവിയുമായ വ്യക്തിയായിരുന്നുവെന്നും പിന്നീട് ഐ.എസ് ആശയത്തിലേക്ക് എങ്ങിനെ എത്തപ്പെട്ടുവെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും കുടുംബം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button