Latest NewsNewsIndia

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം : ഒരാൾ മരിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഒരാൾ മരിച്ചു. ലുർഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. അവന്തിപോറയിലെ ത്രാലിലാണ് സംഭവം. ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശം സുരക്ഷാ സേന വളഞ്ഞു.

Read Also : ക്ഷേത്രപ്രദക്ഷിണം ചെയ്യുമ്പോൾ ഈ പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കണം | devotional 

ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജാവേദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരക്ഷാസേന ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button