KeralaLatest NewsNews

കരുവന്നൂര്‍ വീരനെന്ന വൈറസിന് വാക്‌സിനില്ല: ജീവനില്‍ കൊതിയുള്ള നിക്ഷേപകര്‍ മുതലുമായി മാറിക്കോയെന്ന് ജോയ് മാത്യു

അതേസമയം, വായ്പാ തട്ടിപ്പ് കേസ് അന്വേഷണം കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കളിലേക്ക് നീളുന്നതായി സൂചന

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. കോവിഡ് എന്ന വൈറസിന് വാക്‌സിൻ കണ്ടുപിടിച്ചു. എന്നാല്‍ സഹകരണ വൈറസായ കരുവന്നൂര്‍ വീരനില്‍ നിന്ന് എത്രയും വേഗം നിക്ഷേപകരോട് രക്ഷപ്പെടാനാണ് ജോയ് മാത്യു പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തതിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

കോവിഡിനെ ചെറുക്കാൻ വാക്സിൻ കണ്ടുപിടിച്ചു -“കരുവന്നൂർ വീരൻ “എന്ന നമ്മുടെ സ്വന്തം സഹകരണ വൈറസിന് അതിവേഗ വ്യാപനമാണുള്ളതത്രെ -അതിനാൽ ജീവനിൽ കൊതിയുള്ള നിക്ഷേപകർ ഉള്ള മുതലും തിരിച്ചെടുത്ത് എവിടേക്കെങ്കിലും മാറുന്നതാണ് നല്ലത്.

അതേസമയം, വായ്പാ തട്ടിപ്പ് കേസ് അന്വേഷണം കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കളിലേക്ക് നീളുന്നതായി സൂചന. പ്രതികളെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഒളിവില്‍ പോയ പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണമാണ് നടക്കുന്നത്. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button