KeralaLatest NewsNews

ചെറുമേഘസ്‌ഫോടനവും അതിന്റെ ഭാഗമായ ചുഴലിയും: കേരളത്തില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നാശം വിതയ്ക്കും, മുന്നറിയിപ്പ് 

മേഘങ്ങളുടെ ഭാഗമായി വരുന്ന പ്രവചിക്കാന്‍ കഴിയാത്ത ഈ കാറ്റ് മണിക്കൂറില്‍ 200 കിലേ‍ാമീറ്റര്‍ വേഗത്തില്‍വരെ വീശാം

കൊച്ചി: സെക്കന്‍ഡുകള്‍ക്കകം നാശം വിതച്ച്‌ അപ്രത്യക്ഷമാകുന്ന കാറ്റ് സംസ്ഥാനത്ത് ഭീതി വളർത്തുന്നു. മേഘങ്ങളില്‍ നിന്നു താഴോട്ട് ചുഴലിപോലെ കുറച്ചുസമയത്തേക്കു ഉണ്ടാകുന്ന വായുപ്രവാഹമാണ് ഇതിനു പിന്നിൽ.

പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ മണ്‍സൂണ്‍ കാലത്ത് കാറ്റു വീശാറുണ്ട്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക് കൂമ്ബാര മേഘങ്ങള്‍ കയറിവരുമ്ബോഴാണ് വായുപ്രവാഹം ഉണ്ടാകുക. ‘മിനി ടൊര്‍ണാഡോ’ യെ ക്കുറിച്ചു കൊച്ചി സര്‍വകലാശാലലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍ ഡോ എസ് അഭിലാഷ് പറഞ്ഞു.

read also: ഉത്തർപ്രദേശിൽ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്താനൊരുങ്ങി യോഗി സർക്കാർ

കൊച്ചിക്കു പുറമേ പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ കൂമ്പാര മേഘങ്ങള്‍ പലസ്ഥലത്തും കാണപ്പെടുന്നുണ്ട്. മേഘങ്ങളുടെ ഭാഗമായി വരുന്ന പ്രവചിക്കാന്‍ കഴിയാത്ത ഈ കാറ്റ് മണിക്കൂറില്‍ 200 കിലേ‍ാമീറ്റര്‍ വേഗത്തില്‍വരെ വീശാം. ഏകദേശം നാല് മിനിറ്റിനകം ശാന്തമാകുമെങ്കിലും ചിന്തിക്കാവുന്നതിലും അധികം നാശനഷ്ടം ഇവ വരുത്തിവച്ചേക്കാമെന്നാണ് സൂചന.‌ ഇന്നും നാളെയും അതിശക്തമായ മഴ സംസ്ഥാനത്ത് പലയിടത്തും ഉണ്ടാകുമെന്നു പ്രവചിച്ചിട്ടുണ്ട്. ചെറുമേഘസ്ഫേ‍ാടനവും അതിന്റെ ഭാഗമായ ചുഴലിയും വരുംദിവസങ്ങളില്‍ വര്‍ധിക്കാനുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button