KeralaNattuvarthaLatest NewsNews

‘ഈ പണി നടക്കില്ല സർക്കാരേ’: വടക്കുംനാഥ ക്ഷേത്രഭൂമിയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കാന്‍ നീക്കം, പ്രതിഷേധം

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രഭൂമിയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ദേവസ്വം ഭൂമിയില്‍ അധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നീക്കം. പ്രസ് ക്ലബ് റോഡില്‍ പ്രസ് ക്ലബിനോടു ചേര്‍ന്ന് കിടക്കുന്ന വടക്കുംനാഥ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് സർക്കാർ ഇതിനായി തിരഞ്ഞെടുത്തത്. ‘ടേക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു നടപടി.

ക്ഷേത്രഭൂമിയില്‍ ശൗചാലയങ്ങളും വിശ്രമകേന്ദ്രങ്ങളും നിര്‍മ്മിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദിയും ഭക്തരും രംഗത്ത് വന്നു കഴിഞ്ഞു. സര്‍ക്കാരിന്റെ 12 ഇന കര്‍മ്മ പദ്ധതിയില്‍പ്പെടുത്തി തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നാല് പുതിയ ‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. ഇതിലൊന്നാണ് ക്ഷേത്രഭൂമിയിൽ ഒരുങ്ങുന്നത്. ശക്തന്‍ സ്റ്റാന്റ് പരിസരം, കൊക്കാല, പൂങ്കുന്നം എന്നിവടങ്ങളിലാണ്‌ മറ്റ് കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. ജനത്തിരക്കുള്ള ഇടങ്ങളിൽ ശൗചാലയങ്ങളും വിശ്രമകേന്ദ്രങ്ങളും നിർമ്മിക്കുന്നത് നല്ലതാണെന്ന അഭിപ്രായമുണ്ട്. എന്നാൽ, ക്ഷേത്രഭൂമിയെ എന്തിനു തിരഞ്ഞെടുത്തുവെന്ന ചോദ്യമാണ് ശ്രദ്ധേയമാകുന്നത്.

Also Read:സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും പിതാവിനെയും മർദ്ദിച്ച ഭർത്താവിനെതിരെ ശക്തമായ നടപടി ഉണ്ടാകും: ചിന്ത ജെറോം

തിരക്കേറിയ കേന്ദ്രങ്ങളില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വിശ്രമിക്കുന്നതിനും ആധുനിക സൗകര്യങ്ങളോടുകൂടിയ ശുചി മുറികളും വിശ്രമ കേന്ദ്രങ്ങളുമാണ് ഈ പദ്ധതിയിലൂടെ നിർമ്മിക്കുക. എന്നാൽ, ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അനധികൃതമായി ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് ഭക്തർ പറയുന്നത്. ദേവസ്വം ഭൂമിയില്‍ ശുചിമുറി നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകളും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തി. ദേവസ്വം ഭൂമിയിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി തൃശിവപേരൂര്‍ കോര്‍പ്പറേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി.നന്ദകുമാറിനും കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസിനും, സെക്രട്ടറിയ്ക്കും നിവേദനം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button