KeralaLatest NewsNewsIndiaInternationalSports

ടോക്യോ ഒളിംപിക്സ് : പി. വി സിന്ധുവിന് ആദ്യ മത്സരത്തില്‍ തകർപ്പൻ വിജയം

ടോക്യോ : ഇസ്രായേലിന്റെ പോളികാര്‍പ്പോവക്കെതിരെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി. വി സിന്ധു തകർപ്പൻ വിജയം സ്വന്തമാക്കിയത്. കേവലം 13 മിനിട്ടിനുള്ളിൽ അവസാനിച്ച മത്സരത്തിൽ 21-7, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ വിജയം. ഇത്തവണ മികച്ച ഫോമിലുള്ള സിന്ധു സ്വർണം നേടുമെന്നാണ് ഇന്ത്യൻ ക്യാംപിന്‍റെയും ആരാധകരുടെയും പ്രതീക്ഷ.

Read Also : കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് : കണ്ണൂര്‍ കലക്ടര്‍ക്ക് ഫേസ്ബുക്ക് പേജിൽ പൊങ്കാല 

റിയോ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവാണ് പി വി സിന്ധു. റിയോയിൽ സ്പാനിഷ് താരം കരോലിന മാരിനോട് ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ തോറ്റതോടെയാണ് സിന്ധു വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെട്ടത്.

അതേസമയം, ഒളിംപിക്‌സ് ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നും നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന താരങ്ങൾ ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button