Latest NewsNewsIndia

മൂന്ന് മണിക്കൂറോളം നീണ്ട മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്കിടെ ഹനുമാൻ ചാലിസ ജപിച്ച് 24 കാരി : അത്ഭുതത്തോടെ ഡോക്ടർമാർ

ന്യൂഡൽഹി : മൂന്ന് മണിക്കൂറോളം നീണ്ട മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്കിടെ ഹനുമാൻ ചാലിസ ജപിച്ച് 24 കാരിയായ യുവതി ഹനുമാൻ മന്ത്രം ജപിച്ചത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് യുക്തി അഗർവാൾ എന്ന യുവതിയുടെ ശസ്ത്രക്രിയ നടന്നത്. മസ്തിഷ്‌ക്കത്തിലെ ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്. ശസ്ത്രക്രിയയിൽ ഉണർന്നിരിക്കുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഒരാൾ മന്ത്രം ജപിക്കുന്നത് എന്ന് ഡോക്ടർമാർ പറയുന്നു.

Read Also :  കര്‍ക്കിടകത്തില്‍ രാമായണ പാരായണം നടത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ 

ശസ്ത്രക്രിയ മസ്തിഷ്‌കത്തിലായതിനാൽ സ്‌കാൽപ്പ് ബ്ലോക്ക് ചെയ്യാനുള്ള അനസ്തീഷ്യയും പെയിൻ കില്ലറും മാത്രമാണ് യുവതിയ്‌ക്ക് നൽകിയിരുന്നത്. ഈ സമയം മുഴുവൻ രോഗി ഉറങ്ങാതിരിക്കേണ്ടത് അനിവാര്യമായതിനാലാണ് ഡോസ് കുറവുള്ള അനസ്തീഷ്യ നൽകിയത്. ശസ്ത്രക്രിയ നടന്ന മൂന്ന് മണിക്കൂറും യുവതി ഹനുമാൻ ചാലിസ ജപിക്കുകയായിരുന്നു എന്ന് ഡോക്ടർമാർ പറയുന്നു. ഇടയ്‌ക്കിടെ ഡോക്ടർമാരോട് സംസാരിക്കുകയും ചെയ്തു.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 20 വർഷമായി എയിംസ് ആശുപത്രിയിൽ മസ്തിഷ്‌ക ശസ്ത്രക്രിയ നടക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സംഭവം ആദ്യമാണ് എന്ന് ഡോക്ടർമാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button