Latest NewsKeralaNews

പീഡന പരാതി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ

കോഴിക്കോട്: പീഡന പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഹാരിസാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി നൽകിയ പീഡന പരാതിയിലാണ് നടപടി.

Read Also: സെപ്റ്റംബര്‍ 5ന് ശേഷം ലക്നൗവിലേക്കുള്ള എല്ലാ റോഡുകളും കര്‍ഷകര്‍ തടയും:യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് രാകേഷ് തികായത്ത്

ഇയാൾക്കെതിരെ ഒരു വിദ്യാർത്ഥിനി നേരത്തെ പീഡന പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പാലം പോലീസ് ഹാരിസിനെ പ്രതിയാക്കി കേസെടുത്തു. തുടർന്ന് സർവ്വകലാശാല ഇയാളെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

സർവ്വകലാശാല പരാതി പരിഹാര സെല്ലിലാണ് അധ്യാപകനെതിരെ വിദ്യാർത്ഥിനി ആദ്യം പരാതി നൽകിയത്. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പോലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയെ കൂടാതെ നിരവധി വിദ്യാർത്ഥിനികളെയും ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം.

Read Also: അഫ്ഗാനില്‍ ആധിപത്യം സ്ഥാപിച്ച് താലിബാന്‍, സഹായം തേടി അഫ്ഗാന്‍ സൈനിക മേധാവിയുടെ ഇന്ത്യയിലേക്കുള്ള വരവ് നീട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button