Latest NewsKeralaNews

ന്യൂനപക്ഷ പിന്നാക്ക പദവി നീക്കണമെന്ന ഹര്‍ജി തള്ളി: ഹിന്ദു സേവാ കേന്ദ്രത്തിന് പിഴയിട്ട് ഹൈക്കോടതി

കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളുടെ പിന്നാക്ക പദവി നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേവാ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളം നോര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സേവാ കേന്ദ്രം നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. ഹിന്ദു സേവാ കേന്ദ്രത്തിന് കോടതി 25,000 രൂപ പിഴ വിധിക്കുകയും ചെയ്തു.

Also Read: കാമുകിയെ കാണാനെത്തി: ജനനേന്ദ്രിയം മുറിച്ച് ആൺകുട്ടിയെ ക്രൂരമായി തല്ലിക്കൊന്നു, രോഷാകുലരായ നാട്ടുകാർ പ്രതികളോട് ചെയ്തത്

മുസ്ലീം, ലത്തീന്‍ കത്തോലിക്കര്‍, ക്രിസ്ത്യന്‍ നാടാര്‍, പരിവര്‍ത്തനം ചെയ്യപ്പെട്ട പട്ടികജാതിക്കാര്‍ എന്നീ സമുദായങ്ങളെ പിന്നാക്ക പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍, ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിച്ചിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പിഴയായി ചുമത്തിയ തുക ഒരു മാസത്തിനുള്ളില്‍ അപൂര്‍വ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി രൂപീകരിച്ച അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കണമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button