KeralaLatest NewsNews

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ സൈക്കിൾ സവാരി നടത്തുന്ന മലപ്പുറം സ്വദേശികൾക്ക് കൈയ്യടിച്ച് മേയർ ആര്യ

തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ സൈക്കിൾ സവാരി നടത്തുന്ന മലപ്പുറം സ്വദേശികളായ കുട്ടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പെട്രോൾ ഉപയോഗം കുറച്ച് സൈക്കിൾ യാത്ര നടത്തുക എന്ന സന്ദേശവുമായി മലപ്പുറം സ്വദേശികളായ സ്വദേശികളായ മുഹമ്മദ് സ്വാലിഹ്, നന്ദു കൃഷ്ണ എന്നിവരാണ് സൈക്കിൾ യാത്ര നടത്തുന്നത്. ഇതിനു മുന്നോടിയായി ഇരുവരും തിരുവനന്തപുരം നഗരസഭാ മെയിൻ ഓഫീസിൽ സന്ദർശിച്ചു. ആര്യ രാജേന്ദ്രൻ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.

‘ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചും പെട്രോൾ ഉപയോഗം കുറച്ച് സൈക്കിൾ യാത്ര നടത്തുക എന്ന സന്ദേശവുമായി കേരളം മുഴുവൻ സൈക്കിൾ സവാരി നടത്തുന്ന മലപ്പുറം നിലബൂർ സ്വദേശികളായ മുഹമ്മദ് സ്വാലിഹും നന്ദു കൃഷ്ണയും ഇന്ന് തിരുവനന്തപുരം നഗരസഭാ മെയിൻ ഓഫീസിൽ എത്തി വട്ടിയൂർക്കാവ് എം.എൽ.എ ശ്രീ.വി.കെ.പ്രശാന്തും ഒപ്പമുണ്ടായിരുന്നു’, ആര്യ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button