Latest NewsNewsIndia

ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം: പ്രതിഷേധവുമായി ബിജെപി

ഹൈദരാബാദ്: ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ബിജെപി. പ്രോദത്തൂരില്‍ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി മാര്‍ച്ച് നടത്തി. ഇതിന്റെ ഭാഗമായി നഗരത്തില്‍ വന്‍ പോലീസ് സന്നാഹമാണ് ഉണ്ടായത്.

Also Read: കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് മന്ത്രിമാർ മാത്രം, ഇങ്ങനെ ആണേൽ കേരളം ഒരിക്കലും നന്നാവില്ല: സാബു ജേക്കബ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സോമു വീര്‍രാജു നേതൃത്വം നല്‍കുന്ന ‘ദേവാലയ ദര്‍ശനം’ എന്ന ക്യാമ്പയില്‍ പ്രോദത്തൂരില്‍ എത്തിയതോടെ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള ഭരണകക്ഷിയുടെ നീക്കത്തിനെതിരായ പ്രതിഷേധം ആരംഭിച്ചു. ഇതോടെ പോലീസ് എത്തുകയും സോമു വീര്‍രാജുവിനെയും പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

സംസ്ഥാനത്ത് മതപരിവര്‍ത്തനം നടക്കുകയാണെന്നും ഹിന്ദു ക്ഷേത്രങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും വീര്‍രാജു പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ സര്‍ക്കാരിന് ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കാനാണ് താത്പ്പര്യമെന്നും അദ്ദേഹം വിമര്‍ശിച്ചു. വൈ.എസ്.ആര്‍.സി.പി എംഎല്‍എയായ രാചമല്ലു ശിവ പ്രസാദ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് പ്രോദത്തൂര്‍ നഗരത്തില്‍ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button