KeralaLatest NewsNews

ആവശ്യമെങ്കിൽ ആരാധനാലയങ്ങള്‍ മാറ്റാം: കര്‍ദിനാള്‍ ആലഞ്ചേരി

ദേ​ശീ​യ​പാ​ത 66​ന്റെ വി​ക​സ​ന​ത്തി​നാ​യി ക്ഷേ​ത്ര​മി​രി​ക്കു​ന്ന സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യ കൊ​വ്വ​ല്‍ അ​ഴി​വാ​തു​ക്ക​ല്‍ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളെ ക​ര്‍​ദി​നാ​ള്‍ അ​നു​മോ​ദി​ച്ചു.

കൊ​ച്ചി: സംസ്ഥാനത്തെ വികസനത്തിനായി കു​രി​ശ​ടി​ക​ളോ ക​പ്പേ​ള​ക​ളോ ചെ​റി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ മാ​റ്റി സ്ഥാ​പി​ക്കേ​ണ്ടി വ​ന്നാ​ല്‍ എ​ല്ലാ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളും അ​തി​ന്​ ത​യാ​റാ​ക​ണ​മെ​ന്ന് കെ.​സി.​ബി.​സി പ്ര​സി​ഡ​ന്‍​റും സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്​ ബി​ഷ​പ്പും ഇ​ന്‍​റ​ര്‍ ച​ര്‍​ച്ച്‌ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി.

Read Also: സൗജന്യ യാത്ര അനുവദിക്കുന്നത് ആർക്കെല്ലാം: വിശദമാക്കി എയർ ഇന്ത്യ

‘ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള​തും കൂ​ടു​ത​ല്‍ വി​ശ്വാ​സി​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ നി​ല​നി​ല്‍​പി​നെ ബാ​ധി​ക്കാ​ത്ത​വി​ധം വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ആ​സൂ​ത്ര​ണം ചെ​യ്യ​ണം. മാ​റ്റി സ്ഥാ​പി​ക്കു​ക​യോ പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യോ വ​ണ്ടി​വ​ന്നാ​ല്‍ ന​ഷ്​​ട​പ​രി​ഹാ​ര -പു​ന​ര​ധി​വാ​സ നി​യ​മം കൃ​ത്യ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും ന​ട​പ്പാ​ക്ക​ണം’ -അദ്ദേഹം പറഞ്ഞു. ദേ​ശീ​യ​പാ​ത 66​ന്റെ വി​ക​സ​ന​ത്തി​നാ​യി ക്ഷേ​ത്ര​മി​രി​ക്കു​ന്ന സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യ കൊ​വ്വ​ല്‍ അ​ഴി​വാ​തു​ക്ക​ല്‍ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളെ ക​ര്‍​ദി​നാ​ള്‍ അ​നു​മോ​ദി​ച്ചു.

shortlink

Post Your Comments


Back to top button