KeralaLatest NewsNews

അതീവ രഹസ്യമായി കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരനെ എന്‍ഐഎ, ഐബി കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു

കൊച്ചി: അതീവ രഹസ്യമായി കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തതിനെ തുടര്‍ന്ന് പിടിയിലായ അഫ്ഗാന്‍ പൗരനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. അഫ്ഗാന്‍ പൗരന്‍ ഈദ്ഗുല്ലിനെ കേരള പൊലീസ്, എന്‍ഐഎ, ഐബി ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് ചോദ്യം ചെയ്യുന്നത്. എന്തിനാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നും വ്യാജ പൗരത്വരേഖ ചമച്ച് കൊച്ചിയിലെ കപ്പല്‍ ശാലയില്‍ ജോലിക്ക് കയറിയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

Read Also : കോടികള്‍ തട്ടിച്ച ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്ഥാപനം പോലീസ് സീല്‍ ചെയ്തു: അഭിജിത് കുടുംബ സമേതം ഒളിവില്‍

ഇയാളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര അന്വേഷണ സംഘം. ഇന്ത്യയില്‍ കൂടുതല്‍ അഫ്ഗാന്‍ പൗരന്മാര്‍ എത്തിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കൊച്ചി കപ്പല്‍ശാലയില്‍ ഈദ്ഗുല്ലിന്റെ ഏതാനും ബന്ധുക്കളും ജോലി ചെയ്യുന്നുണ്ട്. ഇവരെയും ചോദ്യം ചെയ്യും. ഈദ്ഗുല്ലിന്റെ അമ്മയുടെ വീട് അസമിലാണ്. അമ്മയുടെ മേല്‍വിലാസം ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഈദ്ഗുല്‍ നിര്‍മ്മിച്ചത്.

ഈദ്ഗുല്ലിന്റെ ബന്ധു തന്നെയാണ് ഇയാളെപ്പറ്റിയുള്ള വിവരം കപ്പല്‍ശാല അധികൃതരെ അറിയിച്ചത്. ഇരുവരും വഴക്കുകൂടിയപ്പോഴാണ് ബന്ധു ഈദ്ഗുല്ലിനെ ഒറ്റിക്കൊടുത്തത്. എന്നാല്‍ ഈദ്ഗുല്ലിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞയുടന്‍ ഇദ്ദേഹം കൊല്‍ക്കത്തയിലേക്ക് മുങ്ങിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

ചികിത്സാ വിസയിലാണ് പിതാവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഈദ്ഗുല്‍ ഇന്ത്യയിലെത്തിയത്. ഇയാള്‍ കപ്പലിനുള്ളില്‍ കയറിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button