KeralaLatest NewsNews

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട: ട്രെയിനില്‍ കടത്തുകയായിരുന്ന 17.9 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിനില്‍ കടത്തുകയായിരുന്ന 18 കിലോയോളം കഞ്ചാവ് പിടികൂടി. 17.900 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

Also Read: വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ ക്യാമറ: മത്സരഓട്ടത്തിനിടയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ചു, മൂന്ന് മരണം

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെന്നൈ-മംഗലാപുരം മെയിലിലെ പാര്‍സല്‍ ബോഗിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ആര്‍പിഎഫ് ക്രൈം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആരാണ് പാഴ്‌സല്‍ അയച്ചത് എന്നതില്‍ അന്വേഷണം നടത്തുകയാണെന്ന് ആര്‍പിഎഫ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button