KeralaLatest NewsNews

അഴിമതിക്കാരേയും കയ്യാങ്കളിക്കാരേയും സംരക്ഷിച്ച് സിപിഎം,ശിവന്‍കുട്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം അറിയിച്ച് പാര്‍ട്ടി

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിക്കാര്യത്തില്‍ പ്രതികരണവുമായി സിപിഎം. ശിവന്‍കുട്ടി തത്ക്കാലം രാജി വെക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. വിചാരണ നേരിടട്ടെ എന്നാണ് നേതൃത്വ തലത്തില്‍ ധാരണ. പല ജനപ്രതിനിധികളും ഇത്തരത്തില്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്. അന്തിമ വിധി കഴിഞ്ഞേ രാജി ആലോചിക്കേണ്ടതുള്ളൂ എന്നാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

Read Also : പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപന വേളയില്‍ ട്രോളന്‍മാരോട് അഭ്യര്‍ത്ഥനയുമായി മന്ത്രി വി.ശിവന്‍ കുട്ടി

അതേസമയം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയില്‍ മേശപ്പുറത്ത് കയറി പൊതുമുതല്‍ നശിപ്പിച്ചയാള്‍ വിദ്യാഭ്യാസമന്ത്രിയായി തുടരരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
മന്ത്രിയായി തുടരുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തു സന്ദേശമാണ് ശിവന്‍കുട്ടി നല്‍കുന്നതെന്ന് സതീശന്‍ ചോദിച്ചു. മന്ത്രി രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button