KeralaLatest NewsNews

നഷ്‌ടത്തിലോടുന്ന കെഎസ്‌ആർടിസി സർവീസുകൾ നിർത്തലാക്കും : ഗതാഗത മന്ത്രി

സർവീസ് നടത്താത്ത രണ്ടായിരത്തിനടുത്ത് ബസുകൾ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം : വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി സർവീസുകളെ തരംതിരിക്കാനൊരുങ്ങി ഗതാഗത മന്ത്രി ആന്റണി രാജു. ഭീമമായ നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം സർവീസ് നടത്താത്ത രണ്ടായിരത്തിനടുത്ത് ബസുകൾ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബസുകൾ പിൻവലിക്കുന്നതു മൂലം ഒരു സർവീസും മുടങ്ങില്ലെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി സർവീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എ, ബി, സി കാറ്റഗറികളിലായി തരംതിരിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

Read Also  :  പോലീസിനെ ചോദ്യം ചെയ്ത ഗൗരിയെപ്പോലെയുള്ള ഉശിരുള്ള പെൺകുട്ടികളിലാണ് ഇനി പ്രതീക്ഷയെന്ന് സോഷ്യൽ മീഡിയ

6185 ബസാണ് കെഎസ്ആർടിസിക്കുള്ളത്. ഇതിൽ 3800 ബസുകൾ സർവീസിന് ആവശ്യമാണ്. സ്പെയർ ബസുകൾ അടക്കം 4,250 എണ്ണം മാത്രം നിലനിർത്തും. ബാക്കി 1,935 ബസുകൾ ഡിപ്പോകളിൽനിന്ന് ഒഴിവാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button