Latest NewsNewsIndiaMobile PhoneTechnology

കുറഞ്ഞ വിലയിൽ നതിങ് ഇയർ 1 ട്രൂ വയർലെസ്സ് ഇയർഫോൺ ഇന്ത്യയിലെത്തി : സവിശേഷതകൾ അറിയാം

പ്രമുഖ പ്രീമിയം സ്മാർട്ട് ഫോൺ ബ്രാൻഡായ വൺപ്ലസ്സിന്റെ സഹസ്ഥാപകനായ കാൾ പെയുടെ പിന്തുണയുള്ള നതിങ് ബ്രാൻഡിന്റെ ഇയർ 1 ട്രൂ വയർലെസ് ഇയർഫോൺ ഇന്ത്യയിലെത്തി. ഓഗസ്റ്റ് 17 മുതൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തുന്ന ഇയർഫോണിന്റെ വില 5,999 രൂപയാണ്.

Read Also : തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍ 

ഇന്ത്യൻ വിപണിയിൽ ഒപ്പോ, സോണി, സാംസങ് തുടങ്ങിയ വമ്പൻമാർക്ക് ശക്തമായ വെല്ലുവിളിയാണ് നതിങ് ഇയർ 1. വയർലെസ്സ് ഇയർഫോണിൻ്റെ കെയ്സും സുതാര്യമാണ്. ചാർജ് ചെയ്യുമ്പോൾ ഉള്ളിലെ ഇൻഡിക്കേറ്റർ ലൈറ്റും കാണാൻ കഴിയും വിധമാണ് കെയ്‌സ് ഒരുക്കിയിരിക്കുന്നത്.

കെയ്‌സിൽ ഇയർഫോൺ വയ്ക്കുമ്പോൾ കാന്തികമായി ബാറ്ററി ചാർജ് ആവും. ഒരു തവണ നതിങ് ഇയർ 1 പൂർണമായും ചാർജ് ചെയ്താൽ 5.7 മണിക്കൂർ വരെ പ്രവർത്തിക്കും. പ്ലേബാക്ക്, നോസ് ക്യാൻസലേഷൻ, ട്രാൻസ്പാരൻസി മോഡ്, ശബ്ദം എന്നിവ എളുപ്പത്തിൽ നിയന്ത്രിക്കാൻ പാകത്തിന് നത്തിംഗ് ഇയർ 1ന് മികച്ച ടച്ച് ബട്ടണുകളുണ്ട്.

ചെവിയിൽ നിന്നും ഇയർഫോൺ മാറ്റിയാലുടൻ പ്ലേയ് ചെയ്യുന്നത് നിൽക്കുന്ന സംവിധാനവും നതിങ് ഇയർ 1ലുണ്ട്. ഐഓഎസ്, ആൻഡ്രോയിഡ് ഫോണുകക്കായി തയ്യാറാക്കിയിരിക്കുന്ന ഇയർ 1 അപ്ലിക്കേഷനിലൂടെ ശബ്ദ നിയന്ത്രണങ്ങളും, നോസ് ക്യാൻസലേഷനും, തീവ്രത ക്രമീകരണങ്ങളും ടോഗിൾ ചെയ്‌ത് ഇഷ്ടാനുസരണം ക്രമീകരിക്കാനുമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button