KeralaLatest NewsNews

BREAKING : പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 % ആണ് വിജയ ശതമാനം. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ റെക്കോര്‍ഡ് വിജയമാണ് ഉണ്ടായിരിക്കുന്നത്. 136 സ്കൂളുകൾ 100 ശതമാനം വിജയം കൈവരിച്ചു. 4 മണി മുതൽ ഫലം വെബ്സൈറ്റിൽ ലഭ്യമാകും.

Also Read: കൊറോണ വൈറസ് വ്യാപനത്തിനിടെ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി കുവൈറ്റ് : പുതിയ ചട്ടം ഉടന്‍ പ്രാബല്യത്തിലാകും

48,383 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02%, എയ്ഡഡ് സ്‌കൂളുകളില്‍ 90.37%, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 87.67%, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ 100% എന്നിങ്ങനെയാണ് വിജയ ശതമാനം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടിയ ജില്ല എറണാകുളമാണ്. പത്തനംതിട്ടയാണ് ഏറ്റവും കുറവ് വിജയ ശതമാനമുള്ള ജില്ല.

അടുത്ത മാസം ആദ്യ വാരം മുതല്‍ പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കും. 11 മുതല്‍ സേ പരീക്ഷകള്‍ നടക്കും. വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 80.36% ആണ് വിജയം. www.keralaresults.nic.inwww.dhsekerala.gov.inwww.prd.kerala.gov.inwww.results.kite.kerala.gov.inwww.kerala.gov.in എന്നീ വെബ്സൈറ്റുകളിലും Saphalam 2021, iExaMS-Kerala, PRD Live മൊബൈൽ ആപ്പുകളിലും ഫലം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button