Latest NewsKeralaNews

‘പോരാടിയത് ഞാൻ’: നിയമസഭ കയ്യാങ്കളി കേസിലെ വിധിക്ക് പിന്നിൽ തന്റെ നിരന്തര പോരാട്ടമെന്ന് രമേശ് ചെന്നിത്തല

സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദം നിരാകരിച്ചു കൊണ്ടായിരുന്നു കോടതിവിധി

തിരുവനവന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ ന്യായമായ വിധി വരാൻ കാരണം തന്റെ പോരാട്ടമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ നിരന്തര പോരാട്ടം കൊണ്ടാണ് കേസിൽ ഇപ്പോൾ വിധി ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. ഒരു നിയമസഭയിലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് കേരള നിയമസഭയിൽ അന്ന് നടന്നത്. മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്നും നിയസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്ത അദ്ദേഹത്തെ പോലെയൊരാള്‍ മന്ത്രിസഭയില്‍ തുടരുന്നത് ഭൂഷണമല്ലെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ കയ്യാങ്കളിക്കേസിൽ സിപിഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് തുടങ്ങിയവര്‍ വിചാരണ നേരിടണമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് പിൻവലിക്കാനുള്ള സർക്കാരിന്‍റെ ആവശ്യം തള്ളിയത്.

Read Also  :  രാജി മോഹിക്കണ്ട: കമ്മ്യൂണിസ്റ്റുകാർ കുറെ സമരങ്ങളും കേസുകളും കണ്ടതാണ്, നിരപരാധിത്വം തെളിയിക്കുമെന്ന് വി ശിവൻകുട്ടി

സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദം നിരാകരിച്ചു കൊണ്ടായിരുന്നു കോടതിവിധി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button