KeralaLatest NewsNews

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ക്ക് പിന്തുണ : സീറോ മലബാര്‍ സഭ

എല്ലാ അതിരൂപതകളിലും നടപ്പാക്കുമെന്ന് സൂചന

 

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സീറോ മലബാര്‍ സഭ : എല്ലാ അതിരൂപതകളിലും നടപ്പാക്കുമെന്ന് സൂചന

 

കൊച്ചി: കുടുംബവര്‍ഷാചരണത്തോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ക്ക് വീണ്ടും സീറോ മലബാര്‍ സഭയുടെ പിന്തുണ. കാലത്തിന്റെ സ്പന്ദനങ്ങള്‍ക്കനുസരിച്ചുള്ള നല്ല ഇടയന്റെ പ്രതികരണമാണിതെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും സീറോമലബാര്‍ സിനഡല്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

മനുഷ്യ ജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാര്‍ത്ഥ സംസ്‌കൃത സമൂഹമെന്ന കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു തന്റെ പ്രഖ്യാപനമെന്നു മാര്‍ കല്ലറങ്ങാട്ട് അസന്നിഗ്ദ്ധമായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നിലപാടിന് പിന്നില്‍ സിനഡല്‍ കമ്മീഷന്‍ ഉറച്ചുനില്‍ക്കുകയും അതിനെ ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു.

‘പാലാ രൂപതയില്‍ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികള്‍ക്ക് സമാനമായ പദ്ധതികള്‍ സീറോമലബാര്‍ സഭയിലെ എല്ലാ രൂപതകളും ആവിഷ്‌ക്കരിക്കുന്ന പ്രോലൈഫ് നയമാണ് സഭയ്ക്കുള്ളത്. മനുഷ്യസമൂഹത്തിന്റെ സുസ്ഥിതിക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള അതുല്യ വ്യവസ്ഥിതിയാണ് കുടുംബം. വിവാഹം, കുടുംബം, കുഞ്ഞുങ്ങള്‍ എന്നിവയുടെ നിലനില്‍പിനു ഭീഷണിയാകുന്ന നിലപാടുകള്‍ സാമൂഹിക വ്യവസ്ഥിതിയെ തകര്‍ക്കും. ഇത്തരം കാര്യങ്ങളില്‍ പ്രതിലോമ ചിന്താഗതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ചില മാധ്യമങ്ങളും ഏതാനും കലാകാരന്‍മാരും ശ്രമിക്കുന്നതു നിര്‍ഭാഗ്യകരമാണ്’ – സീറോ മലബാര്‍ സഭാ വക്താവ് പറയുന്നു.

വലിയ കുടുംബങ്ങള്‍ക്കു നല്‍കുന്ന ശ്രദ്ധ, നല്‍കപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത്. സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരില്‍ ജീവനെ നശിപ്പിക്കാനുള്ള ചിന്തകള്‍ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്നതെന്ന് സിനഡല്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button