KeralaLatest NewsNews

കൊടുങ്ങല്ലൂരില്‍ കോടികളുടെ കള്ളനോട്ട് പിടിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ കോടികളുടെ കള്ളനോട്ട് പിടികൂടി. ബൈക്കില്‍ നിന്ന് വീണ് ചികിത്സ തേടിയ യുവാവില്‍ നിന്നാണ് കളളനോട്ടുകള്‍ പിടിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ജിത്തുവാണ് ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ കളളനോട്ട് കേസില്‍ പിടിയിലായത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് പറയുന്നു.

Read Also : പെണ്‍കുട്ടികള്‍ രാത്രി ബീച്ചിലിറങ്ങിയതിന് മാതാപിതാക്കളാണ് കുറ്റക്കാര്‍: മുഖ്യമന്ത്രിയുടെ വാക്കുകൾ വിവാദത്തിൽ

തുടര്‍ന്ന് ജിത്തുവിനെക്കൂടാതെ മറ്റ് രണ്ടുപേരെക്കൂടി പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കളളനോട്ടാണ് പിടികൂടിയത്. സംസ്ഥാനത്തിന് പുറത്ത് അച്ചടിച്ച നോട്ടുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button