Latest NewsNewsIndia

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികം ആഘോഷിച്ച് യെച്ചൂരി: തനിനിറം പുറത്തായെന്ന് ബിജെപി

ന്യൂഡല്‍ഹി: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിവാദത്തില്‍. ചൈനീസ് എംബസി സംഘടിപ്പിച്ച പരിപാടിയിലാണ് യെച്ചൂരി പങ്കെടുത്തത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

Also Read: വ്യാജ അഭിഭാഷക സെസി സേവ്യറെ സംരക്ഷിക്കുന്നത് ഉന്നതര്‍ , മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികത്തില്‍ ഇന്ത്യയിലെ ഇടത് നേതാക്കള്‍ പങ്കെടുത്തത് ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി എം.പി അനില്‍ ജെയ്ന്‍ പ്രതികരിച്ചു. ഇത് ചതിയാണെന്നും ഇന്ത്യയ്‌ക്കൊപ്പമാണോ ചൈനയ്ക്ക് ഒപ്പമാണോയെന്ന് ഇടത് നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിലരുടെ തനിനിറം പുറത്തായെന്നും ജനങ്ങളുടെ മുന്നില്‍ ഇവരെ തുറന്നുകാട്ടുമെന്നും അനില്‍ ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ഇടത് നേതാക്കള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തതിനെ ‘നാണക്കേട്’ എന്നാണ് ബിജെപി നേതാവായ റിത ബഹുഗുണ വിശേഷിപ്പിച്ചത്. അതിര്‍ത്തിയില്‍ ചൈന കാട്ടിക്കൂട്ടിയത് മറക്കരുതെന്നും ഇന്ത്യയിലെ ജനങ്ങളുടെ വികാരത്തിനെതിരെ പ്രവര്‍ത്തിക്കരുതെന്നും ആവശ്യപ്പെട്ട റിത ബഹുഗുണ അതിര്‍ത്തി ഇപ്പോഴും ശാന്തമായിട്ടില്ലെന്ന് ഇടത് നേതാക്കളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button