Latest NewsNewsInternational

പ്രകൃതിയെ ജയിക്കാൻ കെട്ടിടങ്ങൾക്കൊപ്പം ഡാമുകളും പണിതുയർത്താൻ ചൈന: വെള്ളപ്പൊക്കം നൽകുന്ന പാഠം

ബെയ്ജിങ് : ചൈനയിലെ ഹെനാനാന്‍ പ്രവിശ്യയിലുണ്ടായ അതിശക്തമായ മഴയില്‍ 72 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലുണ്ടായ പ്രളയത്തിനും ചുഴലിക്കാറ്റിനും ഒടുവിൽ ചൈന പാഠം പഠിച്ചുവെന്ന് റിപ്പോർട്ടുകൾ. വലിയ വലിയ കെട്ടിടങ്ങൾ പണിയുന്നതിൽ കാര്യമില്ലെന്നും ഒരു പ്രളയത്തിലും കൊടുങ്കാറ്റിലും അവ തകർന്നടിയുമെന്നും കഴിഞ്ഞ കുറച്ച് ദിവസത്തെ അനുഭവങ്ങളിൽ നിന്നും ചൈന പഠിച്ചു.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകനായ മാവോ സെദോംഗിന്റെ ഏറ്റവും സ്വാധീനമുള്ള വാക്കുകളിൽ ഒന്നായ ‘മനുഷ്യൻ പ്രകൃതിയെ ജയിക്കണം’ എന്നതിന്റെ അർഥം ചൈന തിരിച്ചറിഞ്ഞുവെന്നും പ്രകൃതിയിലേക്ക് മടങ്ങുന്നതിനായി നിരവധി മരങ്ങൾ നടുവാനും ഡാമുകൾ പണിതുയർത്താനും ചൈനീസ് സർക്കാർ തയ്യാറാകുന്നതായി സൂചനകൾ.

Also Read:ലോക്ക് ഡൗണ്‍ മൂലം ചെറുകിട വ്യാപാരികള്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ്

ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമായ നഗരത്തെ വെള്ളപ്പൊക്കം ബാധിച്ചു. ഈ വ്യാവസായിക നഗരത്തിലെ വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത് 30 ഓളം ആളുകളാണ്. യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണെന്ന് ഉറപ്പ്. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ഏകദേശം 2 ലക്ഷത്തോളം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു. സാങ്കേതികവും അടിസ്ഥാന സൗകര്യത്തിന്റെയും കാര്യത്തിൽ ലോകത്ത് ഒന്നാമത് ആണെന്ന ചൈനയുടെ അവകാശവാദങ്ങൾക്കിടയിലും, നഗരത്തിലെ റോഡുകളും സബ്‌വേകളും വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. വെള്ളത്തിലായവരെ രക്ഷിക്കാൻ ഒരു സാങ്കേതിക വിദ്യകൾക്കും സാധിച്ചില്ല. പ്രദേശത്തെ ഡാമുകൾക്കും ജലസംഭരണികൾക്കും കാര്യമായ നാശനഷ്ടമുണ്ടായി. നഗരത്തിലെ ആശുപത്രികളിലടക്കം വൈദ്യുതി മുടങ്ങി.

വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, ഭൂകമ്പം പോലുള്ള പ്രകൃതിക്ഷോഭങ്ങളിൽ നിന്നും രക്ഷപെടാൻ ചൈനയ്ക്ക് സാധിക്കുന്നില്ല. അമിതഭാരമുള്ള പ്രകൃതി എന്നാൽ നാശത്തിലേക്കുള്ള ക്ഷണം എന്നാണ്. ചൈനയുടെ സാങ്കേതിക വളർച്ചയുടെ ഫലമായി കെട്ടിടങ്ങളും മറ്റും ഉയർന്നു പൊങ്ങി, ഇത് പ്രകൃതിയെ നശിപ്പിച്ചു. ഹെനാനിലും ഷെങ്‌ഷോവിലും വൻ വെള്ളപ്പൊക്കമുണ്ടായിട്ടും, ഭൂഗർഭ റെയിൽ‌വേ തുരങ്കം അധികൃതർ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നു. അധികൃതരുടെ ഈ അനാസ്ഥ മൂലം മരണപ്പെട്ടത് 12 ഓളം പേരാണ്.

Also Read:ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇനി രേവതി ഇല്ല: കൊല്ലത്ത് ആറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്തു

ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത് നിർമ്മിച്ച രണ്ടാമത്തെ വലിയ ജലവൈദ്യുത നിലയം കഴിഞ്ഞ മാസം ആണ് ചൈന ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് നിർമ്മിച്ച മറ്റ് ഡാമുകളിലേതുപോലെ ചൈനയും മാവോയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ഇവിടെ പിന്തുടർന്നിട്ടുണ്ട്. ഇത് തന്നെ മറ്റിടങ്ങളിലും ചെയ്യാനാണ് ഇപ്പോഴത്തെ നീക്കം. അണക്കെട്ട് ജലപ്രവാഹം മന്ദഗതിയിലാക്കുകയും വെള്ളപ്പൊക്ക പ്രദേശങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

ബൈഹെതാൻ പോലുള്ള വലിയ അണക്കെട്ടുകൾ ഉള്ളിടങ്ങളിൽ ഭൂകമ്പത്തിനും മണ്ണിടിച്ചിലിനും സാധ്യത കുറവാണെന്നും ഇത് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാൻ സാധിക്കുമെന്നുമാണ് വിശകലനം. സമാനമായ ഡാം നിർമാണം തികച്ചും സങ്കീർണ്ണവും എഞ്ചിനീയറിംഗ് വെല്ലുവിളിയുമാണെങ്കിലും വെറും നാല് വർഷത്തിനുള്ളിൽ ഇത്തരത്തിൽ ഡാമുകൾ നിർമ്മിക്കുമെന്ന് ചൈന അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button