Latest NewsNewsIndia

മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യ ക്വാട്ടയിൽ ഒബിസിയ്ക്ക് സംവരണം: വിശദ വിവരങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പരാധീനതകളുള്ളവർക്ക് 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: സംസ്ഥാനത്തെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറസൻസ് സ്റ്റാന്റേർഡ് അംഗീകാരം

നടപ്പ് അധ്യയന വർഷം മുതൽ എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കൽ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഇത് ബാധകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.

എംബിബിഎസിൽ 1,500 ഒബിസി വിദ്യാർത്ഥികൾക്കാണ് പുതിയ തീരുമാനം പ്രയോജനപ്പെടുന്നത്. ബിരുദാനന്തര ബിരുദത്തിൽ 2,500 ഒബിസി വിദ്യാർത്ഥികൾക്കും തീരുമാനം പ്രയോനപ്രദമാകും. എംബിബിഎസിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 550 ഓളം വിദ്യാർത്ഥികൾക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരത്തോളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ആശ്വാസകരമായ തീരുമാനമാണിത്.

Read Also: ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

shortlink

Related Articles

Post Your Comments


Back to top button