KeralaLatest NewsNews

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം: പ്രാദേശിക നേതാക്കൾക്കതിരെ കൂട്ടനടപടിയെടുത്ത്​ സി.പി.എം

നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാന്‍ സി.പി.ഐ.എം. തീരുമാനിച്ചതിന് പിന്നാലെയാണ് പരസ്യപ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്

കുറ്റ്യാടി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കുറ്റ്യാടി സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത്​ സി.​പി.​എം. പ​ര​സ്യ​പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന്റെ പേ​രി​ൽ കുറ്റ്യാടി ലോ​ക്ക​ൽ ക​മ്മി​റ്റി പി​രി​ച്ചു വി​ട്ട​തി​നു​പി​ന്നാ​ലെ​യാ​ണ്​ കുറ്റ്യാടി, വ​ട​യം ലോ​ക്ക​ൽ ക​മ്മി​റ്റി പ​രി​ധി​യി​ലെ 32 പേ​ർ​ക്കെ​തിരെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെകെ ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെപി ബാബുരാജ്, കെപി ഷിജില്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെപി വത്സന്‍, സികെ. സതീശന്‍, കെവി ഷാജി എന്നിവരെ ഒരു വര്‍ഷത്തേക്കും സികെ ബാബു, എഎം. വിനീത എന്നിവരെ ആറ് മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്തു. വടയം ലോക്കല്‍ കമ്മിറ്റിയിലെ ഏരത്ത് ബാലന്‍, എഎം അശോകന്‍ എന്നിവരെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

കുറ്റ്യാടി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടികെ ജമാല്‍, കൂരാറ ബ്രാഞ്ച് സെക്രട്ടറി വിനോദന്‍, ഡിവൈഎഫ്‌ഐ കുറ്റ്യാടി മേഖല സെക്രട്ടറി കെവി രജീഷ് എന്നിവരെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പുറത്താക്കിയവരില്‍ പാലേരി ചന്ദ്രന്‍ കുറ്റ്യാടി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറികൂടിയാണ്. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത മറ്റ് ബ്രാഞ്ച് സെക്രട്ടറിമാരെ താക്കീത് ചെയ്തു.

Read Also  :  മരിച്ചയാളുടെ അക്കൗണ്ടിലെ പണം വരെ തട്ടിയെടുത്തു: തൃക്കൊടിത്താനം സഹകരണബാങ്കിലും വൻ തട്ടിപ്പ്

നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാന്‍ സി.പി.ഐ.എം. തീരുമാനിച്ചതിന് പിന്നാലെയാണ് പരസ്യപ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. പ്രതിഷേധത്തിന് പിന്നാലെ കുറ്റ്യാടി സീറ്റ് സി.പി.ഐ.എമ്മിന് തന്നെ വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. പൊന്നാനിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും കുറ്റ്യാടിയില്‍ മാത്രമാണ് പാര്‍ട്ടി പ്രതിഷേധത്തിന് വഴങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button