Latest NewsKeralaNews

ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്​നമില്ലെന്ന് മുഖ്യമന്ത്രി: സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ്​ സര്‍ക്കാര്‍ തുടരുന്നതെന്നും വി.ഡി സതീശന്‍ നിയസഭയില്‍ പറഞ്ഞു

തിരുവനന്തപുരം : നിയമസഭ കൈയാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.

വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ്​ സര്‍ക്കാര്‍ തുടരുന്നതെന്നും വി.ഡി സതീശന്‍ നിയസഭയില്‍ പറഞ്ഞു. സുപ്രീം കോടതിയുടെ വിധിക്കെതിരായിട്ടുള്ള പരാമര്‍ശമാണ്​ മുഖ്യമന്ത്രി സഭയില്‍ നടത്തിയതെന്നും സതീശന്‍ ആരോപിച്ചു. സുപ്രീം കോടതി വിധിക്കെതിരായി പരമാര്‍ശം നടത്താന്‍ ഒരു പൗരനും അവകാശമില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മന്ത്രിയുടെ രാജിയില്‍ സര്‍ക്കാര്‍ സമീപനം വ്യക്​തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also  :  മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ കേസ്: സംഭവം പുറംലോകമറിയുന്നത് വീട്ടിലെല്ലാവർക്കും കോവിഡ് ബാധിച്ചപ്പോൾ

എന്നാല്‍, കേസിനെ നിയമപരമായി നേരിടുമെന്നാണ്​​ മുഖ്യമന്ത്രി പ്രതികരിച്ചത്​. ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്​നം ഉദിക്കുന്നി​ല്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വിചാരണ വിചാരണയുടെ വഴിക്ക് നടക്കുകയാണ് ചെയ്യുക. കേസില്‍ പ്രതിയായി എന്നതു കൊണ്ട് മാത്രം ഒരാള്‍ മന്ത്രിയാവാന്‍ പാടില്ല എന്ന നിലപാട് യുഡിഎഫിനുണ്ടോ എന്നത് അങ്ങേയറ്റം ആശ്ചര്യകരമായ കാര്യമാണ്. അത്തരമൊരു നിലപാട് പൊതുവില്‍ നമ്മുടെ നാട് അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി
വിധിക്കെതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button