Latest NewsIndiaNews

ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക: പുതിയ മാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതിനായി പുതിയ നിയമങ്ങൾ വരുന്നു. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി മുതൽ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും വേരിഫൈ ചെയ്യണം. അതേസമയം തുടർച്ചയായി ടിക്കറ്റുകൾക്കായി സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇത്തരം വേരിഫിക്കേഷൻ ഇല്ല. ടിക്കറ്റിങ്ങിനായി ഓൺലൈൻ ഉപയോഗിക്കുമ്പോൾ നൽകുന്ന മൊബൈലിലേക്കും ഇ-മെയിലിലേക്കും ഒടിപികൾ അയയ്ക്കും. ഇതിന് ശേഷം മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.

Read Also: കണ്ണൂരിൽ നിന്ന് തോക്ക് സംഘടിപ്പിച്ച് കോതമംഗലത്തെത്തി: മാനസ കേസിൽ പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ

ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ട രീതി:

ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസിയിലൂടെയാണ് ടിക്കറ്റുകൾ ഓൺലൈനായി ലഭിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാനായി ഐആർടിസിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി ഐആർസിടിസി പോർട്ടലിൽ ഒരു ലോഗിൻ ഐഡിയും പാസ്വേഡും സൃഷ്ടിക്കണം.ഇതിനായി ഇമെയിലും ഫോൺ നമ്പറും നൽകണം. തുടർന്ന് ഒരു വേരിഫിക്കേഷൻ വിൻഡോ ദൃശ്യമാകും. രജിസ്റ്റർ ചെയ്ത ഇമെയിലും മൊബൈൽ നമ്പറും ഇവിടെ നൽകണം. വെരിഫിക്കേഷൻ വിൻഡോയിൽ, വലത് വശത്ത് വെരിഫിക്കേഷനും ഇടതുവശത്ത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഇമെയിൽ, ഫോൺ നമ്പർ എന്നിവയുൾപ്പെടെ വിശദാംശങ്ങൾ മാറ്റണമെങ്കിൽ, നിങ്ങൾക്ക് എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അവസരമുണ്ട്.

Read Also: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്ന് വ്യാപാരികള്‍

പിന്നീട് നൽകിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് ഒടിപി അയക്കും. ഇമെയിൽ ഐഡി ശരിയാണോ എന്ന് വിലയിരുത്താനും ഇത്തരത്തിൽ ഒരു കൺഫർമേഷൻ സന്ദേശം അയയ്ക്കും. പിന്നീട് ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ടിക്കറ്റ് ഓൺലൈനിൽ വാങ്ങുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button