KeralaNattuvarthaLatest NewsNews

സർക്കാർ നൽകുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാൻ ആണോ ഈ പിടിച്ചുപറി?: കേരള പോലീസിനെ വിമർശിച്ച് അരുൺ ഗോപി

റോഡരുകിലിരുന്ന് കച്ചവടം ചെയ്യുകയായിരുന്ന വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച് മീൻ നശിപ്പിച്ച പൊലീസിനെതിരെ സോഷ്യൽ മീഡിയകളിൽ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഇപ്പോഴിതാ, പൊലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണെന്ന് അരുൺ ഗോപി വ്യക്തമാക്കുന്നു.

സർക്കാർ നൽകുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാൻ ആണോ ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെന്നാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ ചോദിക്കുന്നത്. ഈ കോവിഡ് കാലത്തു സർക്കാർ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ എന്നാണു അദ്ദേഹം പരിഹാസരൂപേണ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അഞ്ചുതെങ്ങിൽ മേരിയെന്ന വയോധികയുടെ മീന്‍കുട്ട പാരിപള്ളി എസ്‌ഐയും സംഘവും തട്ടിത്തെറിപ്പിച്ചത്. ഡി കാറ്റഗറിയില്‍പ്പെട്ട സ്ഥലത്ത് കച്ചവടം നിരോധിച്ചിരുന്നുവെന്നും ഇത് ലംഘിച്ച് മീൻ വിൽപ്പന നടത്തിയതിനാണ് കച്ചവടം നിർത്തിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button