Latest NewsKeralaNattuvarthaNews

അലൂമിനിയം പാത്രത്തിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

വീട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ രക്ഷിതാക്കൾ കുട്ടിയുമായി മലപ്പുറം ഫയര്‍ സ്റ്റേഷനിൽ എത്തുകയായിരുന്നു

മലപ്പുറം : അടുക്കളയില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അലൂമിനിയം പാത്രത്തിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. അലൂമിനിയം പാത്രത്തിനുള്ളില്‍ നെഞ്ച് വരെ കുടുങ്ങിയ കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.ചട്ടിപ്പറമ്പ് സ്വദേശി പാട്ടുപാറയില്‍ അബ്ദുല്‍ വഹാബിന്റെ മകന്‍ യുവാന്‍ ജൂത് എന്ന രണ്ട് വയസുകാരനെയാണ് മലപ്പുറം ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്.

കളിക്കുന്നതിനിടെഅലൂമിനിയം പാത്രത്തിനുള്ളിലേക്ക് ഇറങ്ങിയ കുട്ടിയുടെ നെഞ്ച് വരെയുള്ള ഭാഗം പാത്രത്തിനുള്ളില്‍ കുടുങ്ങി പോകുകയായിരുന്നു. കുട്ടിയെ പുറത്തെടുക്കാനായി വീട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ രക്ഷിതാക്കൾ കുട്ടിയുമായി മലപ്പുറം ഫയര്‍ സ്റ്റേഷനിൽ എത്തുകയായിരുന്നു.

പാത്രത്തിനുള്ളില്‍ ഇരിക്കുന്ന നിലയിലായിരുന്നു കുട്ടി. ഒടുവിൽ മലപ്പുറം അഗ്നി രക്ഷാ സേനാംഗങ്ങളുടെ 10 മിനിറ്റ് നീണ്ട ശ്രമത്തിനൊടുവിൽ ഷിയേഴ്‌സ് ഉപയോഗിച്ച്‌ പാത്രം മുറിച്ച്‌ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button