KeralaLatest NewsNews

കേ​ര​ള​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി സം​ഭ​വി​ക്കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ കാ​ര​ണം ഇതാണ്: പഠന റിപ്പോർട്ട് പുറത്ത്

2019ലേ​തിനെ​ക്കാ​ള്‍ അ​പ​ക​ട​കാ​രി​യാ​യി മാ​റി​യ​ത്​ 2018ലെ ​വെ​ള്ള​പ്പൊ​ക്ക​മാ​യി​രു​ന്നു.

ആ​ല​പ്പു​​ഴ: കേ​ര​ള​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി സം​ഭ​വി​ക്കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ കാ​ര​ണം ഇ​ട​ത്ത​രം മേ​ഘ​വി​സ്​​ഫോ​ട​ന​വും കാ​ല​വ​ര്‍​ഷ വ്യ​തി​യാ​ന​ത്തി​ല്‍ സം​ഭ​വി​ച്ച ഘ​ട​ന​പ​ര​മാ​യ മാ​റ്റ​വു​മാ​ണെ​ന്ന്​ ഗവേ​ഷ​ണ​ഫ​ലം. 2018ലും 2019​ലും ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ​ക്കു​റി​ച്ച്‌​ പ​ഠ​നം ന​ട​ത്തി​യ കൊ​ച്ചി ശാ​സ്​​ത്ര സാ​​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല അ​ഡ്വാ​ന്‍​സ്​​ഡ്​ സെന്‍റ​ര്‍ ഫോ​ര്‍ അ​റ്റ്​​മോ​സ്​ഫെറി​ക്​ റ​ഡാ​ര്‍ റി​സ​ര്‍​ച്ചി​ലെ എ​സ്. അ​ഭി​ലാ​ഷും പി. ​വി​ജ​യ​കു​മാ​റും അ​ട​ങ്ങു​ന്ന 10 അം​ഗ സം​ഘ​മാ​ണ്​ ഈ ​ക​ണ്ടെ​ത്ത​ലി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

വെ​ത​ര്‍ ആ​ന്‍​ഡ്​ ക്ലൈ​മ​റ്റ്​ എ​ക്​​സ്​​ട്രീ​മിന്റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം 2019ലെ ​വെ​ള്ള​പ്പൊ​ക്കം ഇ​ട​ത്ത​രം മേ​ഘ​വി​സ്​​​ഫോ​ട​ന​ത്തിന്റെ ഫ​ല​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഉ​ണ്ടാ​കാ​റു​ള്ള ഈ ​പ്ര​തി​ഭാ​സം കേ​ര​ള​ത്തി​ല്‍ പൊ​തു​വെ സം​ഭ​വി​ക്കാ​റി​ല്ലെ​ങ്കി​ലും ലോ​ക​ത്ത്​ അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ലാ​വ​സ്ഥ​വ്യ​തി​യാ​നം കേ​ര​ള​ത്തി​ലും ആ​വ​ര്‍​ത്തി​ക്കാ​നി​ട​യു​ണ്ടെ​ന്ന്​ പ​ഠ​നം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു.

Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ

ഇ​ന്ത്യ​യു​ടെ പ​ശ്ചി​മ​തീ​ര​ത്ത്​ കാ​ല​വ​ര്‍​ഷ മേ​ഘ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ ഘ​ട​ന​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ ഇ​ട​യാ​ക്കി​യ​താ​യി ക​രു​തേ​ണ്ടി​യി​രി​ക്കു​ന്നു. ഭാ​വി​യി​ല്‍ ഇ​ത്​ കേ​ര​ള​ത്തി​ലും ആ​വ​ര്‍​ത്തി​ക്കു​മെ​ന്നും വെ​ള്ള​പ്പൊ​ക്ക​സാ​ധ്യ​ത കൂ​ടു​ത​ലാണെ​ന്നും ഇ​തി​ല്‍ പ​റ​യു​ന്നു. 2019ലേ​തിനെ​ക്കാ​ള്‍ അ​പ​ക​ട​കാ​രി​യാ​യി മാ​റി​യ​ത്​ 2018ലെ ​വെ​ള്ള​പ്പൊ​ക്ക​മാ​യി​രു​ന്നു.അ​ധി​ക​മ​ഴ​യും പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ മ​നു​ഷ്യ​നി​ര്‍​മി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളു​മാ​ണ്​ 2018ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തെ കൂ​ടു​ത​ല്‍ അ​പ​ക​ട​ക​ര​മാ​ക്കി​​യ​തെ​ന്ന്​ പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button