CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ശുഐബ് അക്തർ

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് മുൻ പാകിസ്ഥാൻ പേസർ ശുഐബ് അക്തർ. ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയുടെ ശക്തിക്കൊപ്പം ഇന്ത്യൻ ബൗളിംഗ് നിര വരില്ലെന്നും ഇന്ത്യ അക്കാര്യത്തിൽ ഏറെ ബുദ്ധിമുട്ടുമെന്നും അക്തർ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലാണ് അക്തർ ഇക്കാര്യം സൂചിപ്പിച്ചത്.

‘പരമ്പരയിൽ ഇംഗ്ലണ്ട് ബൗളർമാർക്കാണ് കൂടുതൽ മുൻ‌തൂക്കം. പ്രത്യേകിച്ച് ബ്രോഡിനും ആൻഡേഴ്സിനും. സ്വന്തം തട്ടകത്തിൽ കളിക്കുന്ന എന്നതിന്റെ മുൻ‌തൂക്കം തീർച്ചയായും ഇംഗ്ലണ്ട് ബൗളർമാർക്കുണ്ടാകും. ഫാസ്റ്റ് ബൗളർമാരുടെ ആക്രമണോൽത്സുക്ത അവരുടെ ലെങ്ങ്തിൽ നിന്നാണ് മനസിലാകുന്നത്’.

Read Also:- കുരുമുളകിന്റെ ഔഷധ ഗുണങ്ങൾ!

‘ആളുകൾ കരുതുന്നത് ബൗൺസറാണ് ആക്രമണോൽത്സുക്തയെന്നാണ്. ഞാൻ ആക്രമണോൽത്സുക്തയുള്ള ബൗളറായിരുന്നു. കൃത്യമായ ഭാഗത്ത് പന്ത് കുത്തിക്കാനും മികച്ച പേസ് കണ്ടെത്താനും പേസിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കാനും എനിക്ക് സാധിച്ചു. ഈ വ്യതിയാനം തുടരുകയെന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം’ അക്തർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button