Latest NewsKeralaNattuvarthaNewsIndia

സഭ കൂടിയത് വെറും 18 മണിക്കൂർ: പാർലമെന്റ് വർഷകാല സമ്മേളനത്തിൽ നിലവിലെ നഷ്‍ടം 113 കോടി

പാര്‍ലമെന്റ്‌ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രതിഷേധത്തിലാണ്

ഡല്‍ഹി: പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തില്‍ നികുതിദായകര്‍ക്ക് നഷ്ടം 133 കോടിയെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രവര്‍ത്തിക്കേണ്ട സമയത്തിന്റെ ഭൂരിഭാഗവും പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ കാരണം നഷ്ടപ്പെട്ടതാണ് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ തുടർന്ന് ജൂലായ് 19ന് പാര്‍ലമെന്റ്‌ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. വർഷകാല സമ്മേളനത്തിൽ 54 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട ലോക്‌സഭ വെറും ഏഴ് മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. രാജ്യസഭയിലെ പ്രതിഷേധം മൂലം പ്രവര്‍ത്തന സമയത്തില്‍ നിന്ന് നഷ്ടമായത് 40 മണിക്കൂറിലധികമാണ്. ഇരു സഭകളിലുമായി 107 മണിക്കൂര്‍ നടക്കേണ്ടിയിരുന്ന വർഷകാല സമ്മേളനം വെറും 18 മണിക്കൂര്‍ മാത്രമാണ് നടന്നത്.

സമ്മേളനത്തിനായി ഓരോ എംപിക്കും യാത്രാചെലവ് ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ ചേരുമ്പോള്‍ വലിയ തുകയാണ് സർക്കാർ ഖജനാവിൽ നിന്നും നൽകുന്നത്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ദിവസേന ബുള്ളിറ്റിനുകളും പ്രവര്‍ത്തന സമയവും രേഖപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചതോടെയാണ് കണക്കുകള്‍ പുറത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button