Latest NewsNewsHockeySports

ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം

ടോക്കിയോ: വനിതാ ഹോക്കിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യക്കായി വന്ദന കാതരിയ ഹാട്രിക്ക് നേടി. ജയത്തോടെ ഇന്ത്യ പൂൾ എയിൽ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ വന്ദന കാതരിയയിലൂടെ ഇന്ത്യ ലീഡെടുത്തു.

എന്നാൽ ആദ്യ ക്വാർട്ടർ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടാരിൻ ഗ്ലാസ്ബിയിലൂടെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. 17-ാം മിനിറ്റിൽ ദീപ ഫ്ലിക് ചെയ്ത് പന്ത് വലയിലെത്തിച്ച വന്ദന ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 30-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച പെനാൽറ്റി കോർണറിൽ നിന്ന് എറിൻ ഹണ്ടർ സമനില ഗോൾ നേടി.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: നിരാശപ്പെടുത്തി ജോക്കോവിച്ച്, സിംഗിൾസിൽ ഒരു മെഡൽ പോലുമില്ലാതെ മടക്കം

32-ാം മിനിറ്റിൽ നേഹ ഗോയലിലൂടെ ഇന്ത്യ വീണ്ടും ലീഡെടുത്തെങ്കിലും 39-ാം മിനിറ്റിൽ മാരിസെൻ മാറയ്സിലൂടെ ദക്ഷിണാഫ്രിക്ക വീണ്ടും ഒപ്പമെത്തി. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിൽ 49-ാം മിനിറ്റിൽ വന്ദന കാതരിയ ഇന്ത്യയുടെ വിജയ ഗോൾ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button