KeralaNattuvarthaLatest NewsNews

‘കേന്ദ്രപദ്ധതികൾ സ്വന്തം പേരിലാക്കി പാവങ്ങളെ പറ്റിക്കുന്നവർക്ക് ഇടയ്‌ക്കൊരു തട്ട് ആവശ്യമാണ്’: കെ സുരേന്ദ്രൻ

യു. പി. എ ഭരണകാലത്ത് പ്രതിദിനം വെറും 7 കിലോമീറ്റർ ദേശീയ പാതാ വികസനം നടന്നപ്പോൾ ബിജെപി ഭരണകാലത്ത് പ്രതിദിനം 37 കിലോമീറ്റർ വികസനം നടക്കുന്നുണ്ട്

തിരുവനന്തപുരം : കേന്ദ്രപദ്ധതികൾ സ്വന്തം പേരിലാക്കി പാവങ്ങളെ പറ്റിക്കുന്നവർക്ക് ഇടയ്‌ക്കൊരു തട്ട് ആവശ്യമാണെന്ന് സംസ്ഥാന സർക്കാരിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണവും ഗരീബ് കല്യാൺ യോജനയുടെ ഭക്ഷ്യധാന്യങ്ങളും സൗജന്യ കൊറോണ വാക്‌സിനും ജൽജീവൻ മിഷനും സൗജന്യ വൈദ്യുതിയുമടക്കം എല്ലാം സ്വന്തം പേരിലാക്കി സംസ്ഥാന സർക്കാർ പാവങ്ങളെ പറ്റിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കുതിരാൻ തുരങ്കം യാഥാർത്ഥ്യമായതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്ലം ആലപ്പുഴ ബൈപ്പാസ് എന്നിവയും കുതിരാൻ തുരങ്കം ഉൾപ്പെടെ രാജ്യത്തെ ദേശീയപാതാവികസനത്തിന് ജീവൻവെച്ചത് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണെന്നും യു. പി. എ ഭരണകാലത്ത് പ്രതിദിനം വെറും 7 കിലോമീറ്റർ ദേശീയ പാതാ വികസനം നടന്നപ്പോൾ ബിജെപി ഭരണകാലത്ത് പ്രതിദിനം 37 കിലോമീറ്റർ വികസനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗഡ്കരിയും മോദിയും ഇതൊന്നും പാടി നടക്കുന്നില്ലെന്ന് പരാതിയുള്ളവരുണ്ടെന്നും അവരെ കുറ്റം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം കഴിഞ്ഞ് മൂന്നുതവണ മാദ്ധ്യമപ്പടയെയും കൂട്ടി കുതിരാൻ തുരങ്കം സന്ദർശിച്ച ഇവിടുത്തെ മന്ത്രിയും പാലക്കാട് തൃശ്ശൂർ എം. പി മാരും സകലമാന എം. എൽ. എമാരും ക്രെഡിറ്റ് തങ്ങൾക്കുവേണമെന്ന് കരഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് നിതിൻ ഗഡ്കരി വിചാരിച്ചുകാണുമെന്നും അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button